ETV Bharat / bharat

ആഗോള പട്ടിണി സൂചികയെ തള്ളി കേന്ദ്രസര്‍ക്കാര്‍; സൂചിക പിശകുകള്‍ നിറഞ്ഞതെന്ന് സ്‌മൃതി ഇറാനി രാജ്യസഭയില്‍

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ആഗോള പട്ടിണി സൂചികയില്‍ പരിഗണിക്കപ്പെട്ടിട്ടില്ല എന്നും സ്‌മൃതി ഇറാനി വാദിച്ചു

author img

By

Published : Mar 15, 2023, 8:57 PM IST

rajya sabha  Govt refutes Global Hunger Index 2022 report  Global Hunger Index 2022 report  ആഗോള പട്ടിണി സൂചിക  സ്‌മൃതി ഇറാനി  Global Hunger Index
സ്‌മൃതി ഇറാനി

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചിക (Global Hunger Index-GHI-)യെ നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഗോള പട്ടിണി സൂചിക പിശകുകള്‍ നിറഞ്ഞതാണ് എന്നാണ് വാദം. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 101-ാം സ്ഥാനത്ത് നിന്ന് 107-ാം സ്ഥാനത്തേക്ക് താഴ്‌ന്നിരുന്നു. കേന്ദ്ര വനിത ശിശുവികസന മന്ത്രി സ്‌മൃതി ഇറാനിയാണ് ജിഎച്ച്ഐയെ രാജ്യസഭയില്‍ തള്ളിയത്.

പട്ടിണി ശരിയായല്ല GHI കണക്കാക്കുന്നതെന്ന് സ്‌മൃതി ഇറാനി രാജ്യസഭയില്‍ വാദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ജവഹര്‍ സിര്‍ക്കാറിന്‍റെ ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടി നല്‍കുകയായിരുന്നു സ്‌മൃതി ഇറാനി. GHIയെ മുഖവിലയ്‌ക്ക് എടുക്കാന്‍ സാധിക്കില്ലെന്ന് സ്‌മൃതി ഇറാനി വാദിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന പട്ടിണി ശരിയായ വിധത്തില്‍ അളക്കാന്‍ GHIക്ക് സാധിക്കില്ല. GHIയുടെ പ്രധാന നാല് ഉപ സൂചികകളില്‍ പോഷക കുറവ്(undernourishment) മാത്രമെ പട്ടിണിയുമായി നേരിട്ട് ബന്ധപ്പെടുന്നുള്ളൂ.

GHIയിലെ രണ്ട് ഉപ സൂചികകളായ Stunting (കുട്ടികളില്‍ പ്രായത്തിന് അനുസരിച്ചുള്ള ഉയരം ഇല്ലാത്ത അവസ്‌ഥ)ഉം Wasting(കുട്ടികളില്‍ പ്രായത്തിന് അനുസരിച്ചുള്ള ഭാരം ഇല്ലാത്ത അവസ്ഥ)ഉം പട്ടിണി കൂടാതെ പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും. ശുചിത്വം, ജനിതകപരമായ കാരണങ്ങള്‍, പരിസ്ഥിതി, കഴിച്ച ഭക്ഷണം ശരീരം ഉപയോഗപ്പെടുത്തുന്നത് എന്നിവ Stuntingനെയും Wastingനെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഈ രണ്ട് അവസ്ഥകളും പട്ടിണി കാരണമാണ് എന്നാണ് GHI കണക്കാക്കുന്നതെന്നും സ്‌മൃതി ഇറാനി വ്യക്തമാക്കി.

ജിഎച്ച്ഐ മൂല്യം കൃത്യമല്ല എന്ന വാദം: ജനങ്ങളിലെ പോഷകാഹാര കുറവിന്‍റെ വ്യാപനം സംബന്ധിച്ച GHIയിലെ മൂല്യം പിശകുകള്‍ നിറഞ്ഞതാണെന്നും സ്‌മൃതി ഇറാനി വാദിച്ചു. അഭിപ്രായ വോട്ടെടുപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഇത് നിര്‍ണയിക്കപ്പെട്ടത്. അഭിപ്രായ വോട്ടെടുപ്പ് നടത്തിയത് വളരെ ചെറിയ സാംപിള്‍ സൈസിലാണ്. രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ GHIയില്‍ പരിഗണിക്കപ്പെട്ടിട്ടില്ല.

"കുട്ടികളിലെ പോഷകം സംബന്ധിച്ചുള്ള കണക്കുകള്‍ മെച്ചപ്പെട്ടു": Global Hunger Index 2022 ല്‍ പറയുന്നത് രാജ്യത്തെ ജനങ്ങളില്‍ 16.3 ശതമാനം പോഷക ആഹാര കുറവുള്ളവരും, കുട്ടികളില്‍ 35.5 ശതമാനം Stunting ഉള്ളവരും, കുട്ടികളില്‍ 19.3 ശതമാനം Wasting ഉള്ളവരും, ബാല മരണ നിരക്ക് 3.3 ശതമാനം ആണെന്നുമാണ്. എന്നാല്‍ ഈ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരസിക്കുന്നു.

2019-21ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ- 5(NFHS-5) വ്യക്തമാക്കുന്നത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലെ പോഷകവുമായി ബന്ധപ്പെട്ട സൂചികകള്‍ 2015-16ലെ ദേശീയ കുടുംബാരോഗ്യ സര്‍വെ- 4 റിപ്പോര്‍ട്ടിനെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ട് എന്നുള്ള കാര്യം സ്‌മൃതി ഇറാനി ചൂണ്ടികാട്ടി. Stunting 38.4 ശതമാനത്തില്‍ നിന്ന് 35.5 ശതമാനമായി കുറഞ്ഞു. wasting 21 ശതമാനത്തില്‍ നിന്ന് 19.3 ശതമാനമായി കുറഞ്ഞു. കുട്ടികളിലെ ഭാര കുറവ് വ്യാപകത്വം (Underweight prevalence) 35.8 ശതമാനത്തില്‍ നിന്ന് 32.1 ശതമാനമായി കുറഞ്ഞെന്നും സ്‌മൃതി ഇറാനി വ്യക്തമാക്കി.

പോഷക ആഹാര കുറവ് പ്രശ്‌നം പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധയാണ് കേന്ദ്ര സര്‍ക്കാര്‍ ഊന്നുന്നതെന്ന് സ്‌മൃതി ഇറാനി അവകാശപ്പെട്ടു. പോഷകാഹാര കുറവ് പരിഹരിക്കുന്നതിനായി ഗൗരവകരമായ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ‘Saksham Anganwadi and POSHAN 2.0’ എന്ന പദ്ധതിയിലൂടെയാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഈ ശ്രമങ്ങള്‍ എന്നാണ് സ്‌മൃതി ഇറാനി പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.