ETV Bharat / bharat

പാർലമെന്‍റ് സമ്മേളനം: ഏത് വിഷയത്തിലുള്ള ചർച്ചക്കും സർക്കാർ തയ്യാറെന്ന് പ്രധാനമന്ത്രി - PM Narendra modi

മൺസൂൺ കാല പാർലമെന്‍റ് സമ്മേളനം ജൂലൈ 19ന് തുടങ്ങാനിരിക്കെ പാർലമെന്‍റിൽ നടന്ന സർവകക്ഷിയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

വർഷകാല സമ്മേഷനം  മൺസൂൺകാല പാർലമെന്‍റ് സമ്മേളനം  പ്രധാനമന്ത്രി നരേന്ദ്ര മോദി  PM Narendra modi  Monsoon session
പാർലമെന്‍റ് സമ്മേളനം 19ന്; ഏത് വിഷയത്തിലുള്ള ചർച്ചക്കും സർക്കാർ തയ്യാറെന്ന് പ്രധാനമന്ത്രി
author img

By

Published : Jul 18, 2021, 5:58 PM IST

ന്യൂഡൽഹി: പാർലമെന്‍റ് സമ്മേളനത്തിൽ പാർലമെന്‍ററി ചട്ടങ്ങൾ അനുസരിച്ച് ഏത് വിഷയത്തിലും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൺസൂൺകാല പാർലമെന്‍റ് സമ്മേളനം 19ന് തുടങ്ങാനിരിക്കെ പാർലമെന്‍റിൽ നടന്ന സർവകക്ഷിയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

പാർലമെന്‍റ് സമ്മേളനത്തിന് ഒരു ദിവസം മുമ്പ് നടത്തിയ സർവകക്ഷി യോഗത്തിൽ മോദിയെക്കൂടാതെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അദിർ രഞ്ജൻ ചൗധരി, ടിഎംസി എംപി ഡെറക് ഒബ്രയൻ, ഡിഎംകെ നേതാവ് തിരുച്ചി ശിവ എന്നീ പ്രധാന നേതാക്കളും പങ്കെടുത്തു.

Also read: വര്‍ഷകാല സമ്മേളനം തിങ്കളാഴ്‌ച; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ്

33 പാർട്ടിയിൽ നിന്നുള്ള 40 ലധികം നേതാക്കളാണ് സർവകക്ഷി യോഗത്തിൽ പങ്കെടുത്തത്. പാർലമെന്‍റ് സമ്മേളനം ആരംഭിക്കുമ്പോൾ ഏതൊക്കെ വിഷയങ്ങൾ ഉന്നയിക്കമെന്നുള്ള ചർച്ചയാണ് സർവകക്ഷിയോഗത്തിൽ നടന്നത്. പ്രതിപക്ഷം അടക്കം ഓരോ പ്രതിനിധികളുടേയും നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതാണെന്ന് യോഗത്തിൽ പാർലമെന്‍ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു.

പാർലമെന്‍റിന്‍റെ ഓരോ സെഷന്‍റെയും ആരംഭത്തിനു മുമ്പായി അതിന്‍റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനായി സർവ്വകക്ഷിയോഗം സംഘടിപ്പിക്കാറുണ്ട്.

Also read: പാർലമെന്‍റ് സമ്മേളനം 19ന്; അതിർത്തി പ്രശ്‌നം ചർച്ചയാകും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.