ന്യൂഡൽഹി: പുതിയ ഐടി നിയമങ്ങള്‍ പാലിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിന് വീണ്ടും മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ട്വിറ്ററിന് നോട്ടീസ് അയച്ചു.
ഒരു ദശകത്തിലേറെയായി ഇന്ത്യയിൽ പ്രവർത്തനക്ഷമമായിരുന്നിട്ടും ജനങ്ങൾക്ക് അവരുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതവും സുതാര്യവുമായ രീതിയിൽ ന്യായമായ പ്രക്രിയകളിലൂടെ പരിഹരിക്കാൻ സഹായിക്കുന്ന സംവിധാനം സൃഷ്ടിക്കാൻ ട്വിറ്റർ വിസമ്മതിച്ചുവെന്ന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾക്ക് സുരക്ഷിതമായ അനുഭവം പ്രദാനം ചെയ്യാന്‍ ട്വിറ്ററിന് യാതൊരു പ്രതിബദ്ധതയും ഇല്ലായെന്ന് ഇതിലൂടെ വ്യക്തമായി. ഇതും അവഗണിയ്ക്കുകയാണെങ്കില്‍ ഐടി നിയമവും രാജ്യത്തെ മറ്റ് ശിക്ഷാനടപടികളും ട്വിറ്റര്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേ സമയം, നിയമങ്ങൾ പാലിക്കേണ്ട അവസാന തിയതിയെ കുറിച്ച് ട്വിറ്ററിന് അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ല.
Also read: ഉപരാഷ്ട്രപതിയുടെ സ്വകാര്യ അക്കൗണ്ടിന്‍റെ ബ്ലൂടിക്ക് പുനസ്ഥാപിച്ച് ട്വിറ്റർ