ETV Bharat / bharat

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 6 വയസ്; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം - minimum age for Class one admission

അടിസ്ഥാന ഘട്ട വിദ്യാഭ്യാസത്തിൽ മൂന്ന് മുതൽ എട്ട് വയസുവരെയുള്ള എല്ലാ കുട്ടികൾക്കും അഞ്ച് വർഷത്തെ പഠനമാണ് ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒരുക്കിയിട്ടുള്ളത്.

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി 6 വയസ്  കേന്ദ്ര സർക്കാർ  ദേശീയ വിദ്യാഭ്യാസ നയം  make 6 years minimum age for Class 1 admission  സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം  ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി  six years minimum age for Class one admission  minimum age for Class one admission
ഒന്നാം ക്ലാസ് പ്രവേശനത്തിന്‍റെ പ്രായപരിധി ആറ് വയസ്
author img

By

Published : Feb 22, 2023, 6:10 PM IST

ന്യൂഡൽഹി: ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസായി നിജപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശവുമായി കേന്ദ്ര സർക്കാർ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് നടപടി. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം കണക്കിലെടുത്ത് വളരെ ചെറുപ്പത്തിൽ തന്നെ അവരെ സ്‌കൂളിൽ അയക്കരുതെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

പ്രീ-സ്‌കൂൾ മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ തടസരഹിതമായ പഠനവും വികസനവും പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. അടിസ്ഥാന ഘട്ട വിദ്യാഭ്യാസത്തിൽ എല്ലാ കുട്ടികൾക്കും (മൂന്ന് മുതൽ എട്ട് വയസ് വരെ) അഞ്ച് വർഷത്തെ പഠന അവസരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

അതിൽ മൂന്ന് വർഷത്തെ പ്രീ-സ്‌കൂൾ വിദ്യാഭ്യാസവും തുടർന്ന് 1, 2 ക്ലാസുകളും ഉൾപ്പെടുന്നു. അംഗൻവാടികളോ, സർക്കാർ, സർക്കാർ-എയ്‌ഡഡ്, സ്വകാര്യ സ്ഥാപനങ്ങൾ വഴിയോ മൂന്ന് വയസിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും മൂന്ന് വർഷത്തെ പ്രീ സ്‌കൂൾ വിദ്യാഭ്യാസം നൽകിയാലെ അടിസ്ഥാനഘട്ട വിദ്യാഭ്യാസം പൂർണമാകുകയുള്ളു എന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അടിസ്ഥാന ഘട്ട വിദ്യാഭ്യാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം വികസനത്തിന് അനുയോജ്യമായ പാഠ്യപദ്ധതിയിൽ പ്രത്യേക പരിശീലനം ലഭിച്ച യോഗ്യരായ അധ്യാപകരുടെ ലഭ്യതയാണ്. അതിനാൽ രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ എഡ്യൂക്കേഷൻ (ഡിപിഎസ്ഇ) കോഴ്‌സ് രൂപകൽപന ചെയ്യുന്നതിനും നടത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനും മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.