ETV Bharat / bharat

ഗോ ഫസ്റ്റ് നിരക്ക് വര്‍ധന: 'യാത്രക്കാരെ പ്രയാസത്തിലാക്കുന്നു, മിതത്വം പാലിക്കണമെന്ന് കേന്ദ്രം, ഉടനുണ്ടാകില്ലെന്ന് കമ്പനി

author img

By

Published : May 19, 2023, 7:44 PM IST

കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ വിമാന നിരക്ക് വര്‍ധിപ്പിച്ച ഗോ ഫസ്റ്റിനോട് നിരക്കില്‍ മിതത്വം പാലിക്കാനാവശ്യപ്പെട്ട് കേന്ദ്രം. വര്‍ധിപ്പിച്ച നിരക്ക് ഉടന്‍ പിന്‍വലിക്കാനാകില്ലെന്ന് കമ്പനി. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിലാണെന്ന് കമ്പനി.

Govt asks airlines to exercise moderation in pricing tickets amid spike in airfares  ഗോ ഫസ്റ്റിന്‍റെ നിരക്ക് വര്‍ധന  യാത്രക്കാരെ പ്രയാസത്തിലാക്കുന്നു  മിതത്വം പാലിക്കണമെന്ന് സര്‍ക്കാര്‍  ഉടനുണ്ടാകില്ലെന്ന് കമ്പനി  കടുത്ത സാമ്പത്തിക പ്രതിസന്ധി  ഗോ ഫാസ്റ്റ് വിമാന കമ്പനി  സ്‌പൈസ് ജെറ്റ്  Go First airline
ഗോ ഫസ്റ്റിന്‍റെ നിരക്ക് വര്‍ധന

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് താത്‌കാലികമായി നിര്‍ത്തിവച്ചതിന് പിന്നാലെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ഗോ ഫസ്റ്റ് വിമാന കമ്പനിയോട് നിരക്കില്‍ മിതത്വം പാലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. വര്‍ധിപ്പിച്ച ഗോ ഫസ്റ്റിന്‍റെ ടിക്കറ്റ് നിരക്ക് മറ്റ് വിമാനങ്ങളുടെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമാണ് കാണാനാകുന്നതെന്നും കേന്ദ്രം അറിയിച്ചു.

ടിക്കറ്റ് നിരക്കുകള്‍ തമ്മില്‍ അത്തരത്തിലുള്ള അന്തരം ഉണ്ടാകരുതെന്നും അത് യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്‌ടിക്കുന്നുണ്ടെന്നും വിമാന കമ്പനിയോട് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്ത്യയില്‍ സിവില്‍ ഏവിയേഷന്‍ വിപണി അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡ് മഹാമാരിക്ക് പിന്നാലെ മുഴുവന്‍ വിമാന കമ്പനികളും തങ്ങളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ്‌ മൂന്നിനാണ് ഗോ ഫസ്റ്റ് തങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഇതേ തുടര്‍ന്ന് സര്‍വീസ് നടത്തിയിരുന്ന ഏതാനും ചില റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഡൽഹി-ശ്രീനഗർ, ഡൽഹി-പൂനെ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് കമ്പനി വര്‍ധിപ്പിച്ചത്. എന്നാല്‍ അധികരിപ്പിച്ച ടിക്കറ്റ് നിരക്ക് യാത്രക്കാര്‍ക്ക് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ടെന്നും മിതത്വം പാലിക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഗോ ഫസ്റ്റ് നിലവില്‍ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള നീക്കത്തിലാണെന്നും വര്‍ധിപ്പിച്ചിട്ടുള്ള ടിക്കറ്റ് നിരക്ക് ഉടന്‍ പിന്‍വലിക്കില്ലെന്നും വിമാന കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മെയ്‌ മൂന്ന് മുതലാണ് ഗോ ഫസ്റ്റിന്‍റെ ഏതാനും സര്‍വീസുകള്‍ നിര്‍ത്തി വച്ചത്. മെയ്‌ 26 വരെ സര്‍വീസ് നിര്‍ത്തി വയ്‌ക്കാനാണ് കമ്പനിയുടെ തീരുമാനം.

also read: ആര്‍ക്കും വന്ന് വിളവെടുക്കാം, ഏത് എടുത്താലും 40 രൂപ ; കട്ടപ്പന സ്വദേശി സന്തോഷിന്‍റെ 'വേറെ ലെവല്‍' ജൈവ പച്ചക്കറി കൃഷി

പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി കമ്പനിയും ഗോ ഫസ്റ്റും തമ്മിലുള്ള പ്രശ്‌നങ്ങളും കൂടിയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വിമാന കമ്പനി കൂപ്പുകുത്താന്‍ കാരണമായത്. വാഡിയ ഗ്രൂപ്പ് പണം നല്‍കാനുള്ളത് കൊണ്ട് എഞ്ചിനുകള്‍ വിതരണം ചെയ്യുന്നത് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി നിര്‍ത്തി വച്ചു. ഇതാണ് ഇരു കമ്പനികളും തമ്മില്‍ സ്വരചേര്‍ച്ചയില്ലായ്‌മയ്‌ക്ക് കാരണമായത്. സാമ്പത്തിക പ്രതിസന്ധി കാരണം റദ്ദാക്കിയ സര്‍വീസുകള്‍ വേഗത്തില്‍ പുനരാരംഭിക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍ മാത്രം 128.88 പേരാണ് യാത്രയ്‌ക്കായി ഗോ ഫസ്റ്റ് വിമാനത്തെ ആശ്രയിച്ചത്.

സ്‌പൈസ് ജെറ്റിനും സമാന സ്ഥിതി: ഗോ ഫസ്റ്റ് വിമാന കമ്പനി സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ സ്‌പൈസ് ജെറ്റിനും സമാന സ്ഥിതി തന്നെയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാകും: നിലവിലെ സാമ്പത്തിക പ്രതിസന്ധി വേഗത്തില്‍ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗോ ഫസ്റ്റ് വിമാന കമ്പനി. അടുത്ത സെപ്‌റ്റംബറില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കാന്‍ സാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 5000ത്തിലധികം ജീവനക്കാരാണ് ഗോ ഫസ്റ്റിലുള്ളത്. ഇതില്‍ 28 ഓളം സര്‍വീസുകളാണ് നിര്‍ത്തിയത്. സര്‍വീസ് റദ്ദാക്കിയതാകട്ടെ യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്‌ടിച്ചിരുന്നു.

also read: 'എന്‍റെ കേരളം' പ്രദർശന വിപണന ഭക്ഷ്യമേള തിരുവനന്തപുരത്ത് മെയ് 20 മുതൽ; 250 സ്‌റ്റാളുകൾ, കലാപരിപാടികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.