കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ജഗദീപ് ധൻക്കർ. സംസ്ഥാനത്തെ ക്രമസമാധാനനില അപകടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ അൽ ക്വയ്ദ അവരുടെ പ്രവർത്തനം ബംഗാളിൽ വ്യാപിപ്പിക്കുകയാണെന്നും അനധികൃത ബോംബ് നിർമാണം വ്യാപകമാണെന്നും അദ്ദേഹം ആരോപിച്ചു.
"സംസ്ഥാനത്തെ ഭരണകൂടം എന്താണ് ചെയ്യുന്നതെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു? സംസ്ഥാനത്ത് ഡിജിപി രാഷ്ട്രീയ താൽപര്യത്തിന് കൂട്ട് നിൽക്കുന്നു. പൊലീസ് രാഷ്ട്രീയുപരമായി പെരുമാറുന്നതായും ," ധങ്കർ പറഞ്ഞു.