ETV Bharat / bharat

രാജ്ഭവനിൽ സമൂഹവിവാഹം; ജന ഹൃദയങ്ങള്‍ കീഴടക്കി ബംഗാള്‍ ഗവർണർ സിവി ആനന്ദ ബോസ്‌ - West Bengal

Mass wedding ceremony at Raj Bhavan: സിവി ആനന്ദ ബോസ് പശ്ചിമ ബംഗാൾ ഗവർണറായി ഒരു വർഷം തികയുന്നു. ഒരു വര്‍ഷത്തെ പ്രതിനിധീകരിക്കുന്ന വിധം 365 യുവതീ യുവാക്കളുടെ വിവാഹത്തിന് രാജ്ഭവന്‍ വേദിയാകുന്നു.

CV Ananda Bose  സിവി ആനന്ദ ബോസ്‌  mass wedding ceremony at Raj Bhavan  Raj Bhavan  Governor CV Ananda Bose  ബംഗാൾ ഗവർണർ  Governor of Bengal  പശ്ചിമ ബംഗാൾ  West Bengal  രാജ്ഭവനിൽ സമൂഹ വിവാഹം
Governor CV Ananda Bose
author img

By ETV Bharat Kerala Team

Published : Nov 22, 2023, 9:54 PM IST

Updated : Nov 22, 2023, 10:00 PM IST

കൊൽക്കത്ത: രാജ്യത്ത് ആദ്യമായി രാജ്ഭവന്‍ സമൂഹ വിവാഹത്തിന് വേദിയാകുന്നു. പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിന്‍റെ മുൻകൈയിൽ കൊൽക്കത്ത രാജ്ഭവനാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത് (Mass wedding ceremony at Raj Bhavan). മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സിവി ആനന്ദ ബോസ് (CV Ananda Bose) പശ്ചിമ ബംഗാൾ ഗവർണറായി ഒരു വർഷം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് സമൂഹ വിവാഹം. 365 വധൂവരന്മാരുടെ കല്യാണം ഗവർണർ (Governor of Bengal) തന്നെ പ്രഖ്യാപിച്ചു.

'വിവിധ പരിപാടികൾ നവംബർ 23 ന് ആരംഭിക്കുമെന്നും വർഷം മുഴുവൻ തുടരുമെന്നും ഗവർണർ പറഞ്ഞു. 365 വിവാഹം രാജ്ഭവനില്‍ സംഘടിപ്പിക്കും. ചെലവുകളും ഒരുക്കങ്ങളും രാജ്ഭവൻ അധികൃതർ നിർവഹിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പൗരന്മാർക്ക് സാമ്പത്തികവും സാമൂഹികവും ധാർമ്മികവുമായ പിന്തുണ നൽകാനാണ് പ്രധാനമായും സമൂഹവിവാഹ സംരംഭം ഏറ്റെടുത്തിരിക്കുന്നത്. അവരെ പുതിയ ജീവിതത്തിലേക്ക്‌ നയിക്കാന്‍ കഴിയുമെന്ന്‌ ഗവർണർ ഇടിവി ഭാരതിനോട് പറഞ്ഞു'.

സമൂഹ വിവാഹത്തിന്‌ പുറമെ ഗവർണർ മറ്റ് നിരവധി സംരംഭങ്ങളും ഏറ്റെടുത്തിട്ടുണ്ടെന്ന്‌ രാജ്ഭവൻ വൃത്തങ്ങൾ അവകാശപ്പെടുന്നു. സമൂഹ വിവാഹം മാത്രമല്ല, ബംഗാൾ ലഹരിമുക്തമാക്കാൻ ഗവർണർ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിന്‍റെ തുടക്കമായി ഗവർണർ തന്നെ നാളെ രാവിലെ സൈക്കിൾ ജാഥയിലൂടെ ബംഗാളിനെ ലഹരിമുക്തമാക്കാനുള്ള സന്ദേശം നൽകുമെന്നും വൃത്തങ്ങൾ കൂട്ടിചേര്‍ത്തു.

ഗവർണർ സി വി ആനന്ദ ബോസ് സംസ്‌കാരത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും കായിക ലോകത്തിന്‍റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് നിരവധി നടപടികൾ കഴിഞ്ഞ വർഷം കൈക്കൊണ്ടിട്ടുണ്ട്. മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും സാമ്പത്തിക സഹായവും അദ്ദേഹം ക്രമീകരിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് സ്‌കോളർഷിപ്പും കൂടാതെ ക്യാൻസർ പോലുള്ള മാരക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സാ ചെലവ് കുറയ്ക്കുന്നതിനുള്ള സാമ്പത്തിക സഹായവും ഗവർണർ പ്രഖ്യാപിച്ചു.

കായികരംഗത്തെ ഉന്നമനത്തിനായി ലോകകപ്പ് ക്രിക്കറ്റ് വേളയിൽ 'ഗവർണേഴ്‌സ് സെഞ്ച്വറി ഗ്രൂപ്പ്' രാജ്ഭവൻ രൂപീകരിച്ചു. സംഘത്തിലെ അംഗങ്ങൾക്ക് പ്രതിമാസ ധനസഹായത്തോടൊപ്പം പരിശീലനവും ക്രമീകരിച്ചു വരികയാണെന്ന് ഗവർണർ പറഞ്ഞു. അതുപോലെ രാജ്ഭവന്‍ എല്ലാവര്‍ക്കും ഭക്ഷണവും പാനീയവും വാഗ്‌ദാനം ചെയ്യും. രാജ്ഭവനിൽ ആർക്കും വന്ന് ഭക്ഷണം കഴിക്കാം. അടിസ്ഥാന സൗകര്യങ്ങൾ ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. വിദ്യാഭ്യാസം, സംസ്‌കാരം, വ്യവസായം തുടങ്ങിയ മേഖലകളിൽ ബംഗാൾ ലോകത്തെ പ്രതിനിധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ഗവര്‍ണര്‍ സിവി ആനന്ദബോസ്. ബിജെപിക്ക് വേണ്ടിയല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നുമായിരുന്നു മലയാളിയായ ആനന്ദബോസിന്‍റെ പ്രതികരണം.

ALSO READ: 'ബിജെപിക്ക് വേണ്ടിയല്ല, ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്'; ഗവര്‍ണര്‍ സിവി ആനന്ദബോസ്

Last Updated : Nov 22, 2023, 10:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.