ETV Bharat / bharat

കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു: പ്രിയങ്ക ഗാന്ധി

അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ആരോപണം.

Bhupinder Singh Honey Government is misusing agencies Priyanka Gandhi അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി ഇഡിക്കെതിരെ പ്രിയങ്ക ഗാന്ധി

author img

By

Published : Feb 4, 2022, 2:07 PM IST

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അന്വേഷണ എജന്‍സികളെ ദുരുപയോഗം ചെയ്യുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രതിപക്ഷത്തെ സമ്മര്‍ദത്തിലാക്കാനും കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നു എന്നാണ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം.

അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ആരോപണം.

Also Read: '2015ൽ ചൈനീസ് ആർമി ഭർതൃപിതാവിനെ കൊണ്ടുപോയി'; മിറത്തിന്‍റെ തിരിച്ചുവരവ് മറ്റൊരു കുടുംബത്തിന് പ്രതീക്ഷയാകുന്നു

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ഇഡി ഹണിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് മൊഹാലിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി. അനധികൃത മണൽ ഖനനക്കേസുമായി ബന്ധപ്പെട്ട് ഭൂപീന്ദർ സിംഗ് ഹണിയുടെ താമസസ്ഥലത്ത് നിന്ന് 10 കോടിയിലധികം രൂപയും 21 ലക്ഷത്തിന് മുകളില്‍ വിലമതിക്കുന്ന സ്വർണവും 12 ലക്ഷം വിലമതിക്കുന്ന റോളക്സ് വാച്ചും പിടിച്ചെടുത്തെന്നാണ് കണ്ടെത്തല്‍.

മൊഹാലി, ലുധിയാന, രൂപ്‌നഗർ, ഫത്തേഗഡ് സാഹിബ്, പത്താൻകോട്ട് എന്നിവിടങ്ങളിലെ പത്തോളം സ്ഥലങ്ങളിൽ പ്രതികളുടെയും അവരുടെ കൂട്ടാളികളുടെയും വ്യാപാര സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലും പരിശോധന നടത്തിയെന്നും ഇഡി അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.