ETV Bharat / bharat

പേടിഎം, ഗൂഗിൾ പേ,ഫോണ്‍പേ എന്നിവയെ ബന്ധിപ്പിക്കും, പുതു സംവിധാനവുമായി ആര്‍ബിഐ - പേടിഎം, ഗൂഗിൾ പേ

വിവിധ വാലറ്റുകളിലൂടെ പരസ്പരം പണം അയയ്ക്കാനും സ്വീകരിക്കാനും കെവൈസി മാനദണ്ഡങ്ങൾ നിര്‍ബന്ധമാണ്.

Google Pay Paytm PhonePay to be interoperable by April 2022 Google Pay, Paytm, PhonePay to be interoperable by April 2022 Google Pay, Paytm, PhonePay പേടിഎം, ഗൂഗിൾ പേ എന്നിവ വഴി പരസ്പരം പണം അയക്കാൻ സമവിധാനവുമായി ആര്‍ബിഐ പേടിഎം, ഗൂഗിൾ പേ ആര്‍ബിഐ
പേടിഎം, ഗൂഗിൾ പേ എന്നിവ വഴി പരസ്പരം പണം അയക്കാൻ സമവിധാനവുമായി ആര്‍ബിഐ
author img

By

Published : May 20, 2021, 9:26 PM IST

മുംബൈ : പേടിഎം, ഫോൺേപ, ഗൂഗിൾ പേ എന്നിവ ഉപയോഗിച്ച് പണം ഇടപാടുകൾ നടത്തുന്നവര്‍ക്കായി എളുപ്പവഴി അവതരിപ്പിക്കാന്‍ ആര്‍ബിഐ. മൊബൈൽ വാലറ്റുകൾ ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളും പരസ്പരം ബന്ധിപ്പിക്കും. 2022 ഏപ്രിൽ മുതൽ ആണ് ഇത് പ്രവർത്തനക്ഷമമാകുക. എല്ലാ കൈവൈസി മാനദണ്ഡങ്ങളും പാലിക്കുന്ന ഉപഭോക്താക്കൾക്കാണ് വിവിധ മൊബൈൽ വാലറ്റുകളിൽ നിന്ന് പരസ്പരം പണം അയയ്‌ക്കാനും സ്വീകരിക്കാനും ആവുക.

രാജ്യത്ത് പേടിഎം, ഫോൺ പേ, ഗൂഗിൾ പേ എന്നിവ ഉപയോഗിച്ച് നടത്തുന്ന പണം ഇടപാടുകള്‍ പരിഷ്കരിക്കാനാണ് പദ്ധതി.എല്ലാ കൈവൈസി മാനദണ്ഡങ്ങളും പാലിക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഇങ്ങനെ പണം അയയ്ക്കാനാകുക. ഇത് ഡിജിറ്റൽ മണി വാലറ്റുകളുടെ സ്വീകാര്യത കൂടുതൽ വര്‍ധിപ്പിച്ചേക്കും.

Read Also……………റെഗുലേറ്ററി മാർ‌ഗനിർ‌ദേശങ്ങൾ‌ ലംഘിക്കുന്നു; ഗൂഗിൾ പേയ്‌ക്കെതിരെ ഹർജി

യുപിഐ ഉപയോഗിച്ചുള്ള പണം ഇടപാടുകൾക്കാണ് ഇത് ബാധകമാവുക. അതുപോലെ മൊബൈൽ വാലറ്റുകളിലൂടെ രണ്ടായിരം രൂപ വരെ പിന്‍വലിക്കാനുമാകും. ആര്‍ബിഐ ആണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. വാലറ്റ് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷമായി ഉയർത്തി. അതേസമയം കെവൈസി മാനദണ്ഡങ്ങൾ പാലിക്കാത്തവര്‍ക്ക് ഒരു യുപിഐ അക്കൗണ്ട് ഉപയോഗിച്ച് മറ്റൊന്നിലേക്ക് പണം അയയ്ക്കാൻ ആകില്ല. മറ്റ് വാലറ്റുകളിൽ നിന്ന് പണം സ്വീകരിക്കുന്നതിനും പരിധിയുണ്ടാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.