ETV Bharat / bharat

Google News | എട്ടില്‍ നിന്ന് പത്താക്കി, ഇന്ത്യൻ ഭാഷകളില്‍ കൂടുതല്‍ സ്വാധീനമുറപ്പിച്ച് ഗൂഗിൾ ന്യൂസ് - ഗൂഗിൾ ന്യൂസിൽ രണ്ട് ഇന്ത്യ ഭാഷകൾ

പഞ്ചാബി, ഗുജറാത്തി ഭാഷകൾ കൂടി ഗൂഗിൾ ന്യൂസില്‍ ഉൾപ്പെടുത്തി. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുഗു എന്നിവയാണ് നിലവിൽ ലഭ്യമാകുന്ന മറ്റ് ഭാഷകൾ

Google News  Google  Indian languages  Indian language news portals  Indian language news publishers  Gujarati  Punjabi  Google News Initiative  GNI  Indian Languages Programme  ഗൂഗിൾ  ഇന്ത്യൻ ഭാഷ  ഗൂഗിൾ ന്യൂസിൽ രണ്ട് ഇന്ത്യ ഭാഷകൾ  ഗൂഗിൾ ന്യൂസ്
Google News
author img

By

Published : Aug 3, 2023, 4:16 PM IST

ന്യൂഡൽഹി : ഇന്ത്യൻ ഭാഷയിലുള്ള വാർത്തകളെ പിന്തുണക്കുന്നതിനായി നിലവിലുള്ള ഗൂഗിൾ ന്യൂസിൽ രണ്ട് ഇന്ത്യ ഭാഷകൾ കൂടി ഉൾപ്പെടുത്തി ഗൂഗിൾ. ഇന്ത്യൻ ഭാഷ വെബ് കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ കൂടി ഭാഗമായാണ് ഗൂഗിൾ ഇന്ത്യ രണ്ട് ഭാഷകൾ കൂടി ഉൾപ്പെടുത്തിയത്. ഗുജറാത്തി, പഞ്ചാബി എന്നീ ഭാഷകളാണ് ഗൂഗിൾ ന്യൂസിൽ പുതിയതായി ഉൾപ്പെടുത്തിയ ഭാഷകൾ.

അടുത്ത ആഴ്‌ച ഈ ഭാഷകളിലും ഗൂഗിൾ ന്യൂസിൽ വാർത്തകൾ ലഭ്യമാകും. ഇതോടെ ഇന്ത്യയിലെ മൊത്തം 10 ഭാഷകളാണ് ഗൂഗിൾ ന്യൂസിൽ ലഭ്യമാകുന്നത്. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുഗു എന്നിവയാണ് നിലവിൽ ലഭ്യമാകുന്ന മറ്റ് ഭാഷകൾ. ഈ വിപുലീകരണം ലോകമെമ്പാടുമുള്ള ആളുകൾക്ക് അവർ ഇഷ്‌ടപ്പെടുന്ന ഭാഷയിൽ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിനുള്ള ഗൂഗിളിന്‍റെ പ്രതിബദ്ധത കൂടുതൽ ഉറപ്പാക്കുന്നതായി ഗൂഗിൾ അധികൃതർ പറഞ്ഞു.

ഭാഷ വിപുലീകരണം പ്രസാധകർക്ക് പിന്തുണയായി : ഈ വർഷം ആദ്യം പ്രഖ്യാപിച്ച ജിഎൻഐ (Google News Initiative) ഇന്ത്യൻ ലാംഗ്വേജസ് പ്രോഗ്രാമിന് രാജ്യത്തുടനീളമുള്ള വാർത്ത പ്രസാധകരിൽ നിന്ന് 600 ലധികം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 300 ലധികം പ്രസാധകരെ പ്രോഗ്രാമിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിലൂടെ ഡിജിറ്റൽ മേഖല നവീകരിക്കാനും വെബ്, മൊബൈൽ, ആപ്പ് എന്നിവയിലുടനീളമുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും ഗൂഗിൾ അറിയിച്ചു.

അതേസമയം ഗൂഗിൾ ന്യൂസിൽ കൂടുതൽ ഭാഷകൾ ഉൾപ്പെടുത്തിയതിലൂടെ ഇന്‍റർനെറ്റിലെ ഇന്ത്യൻ ഭാഷകളുടെ വിപുലീകരണമാണ് ആഗ്രഹിക്കുന്നതെന്നും അതുവഴി കൂടുതൽ ഉപയോക്താക്കൾക്ക് വാർത്തകൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ഗൂഗിൾ ഇന്ത്യയുടെ കൺട്രി മാനേജറും വൈസ് പ്രസിഡന്‍റുമായ സഞ്‌ജയ് ഗുപ്‌ത പ്രസ്‌താവനയിലൂടെ അറിയിച്ചു.

also read : Artificial Intelligence | മാധ്യമലോകത്തും ഇനി 'എഐ'; ഉത്‌പാദനക്ഷമത വര്‍ധിക്കുമെന്ന് ഗൂഗിള്‍, ആശങ്കയില്‍ മാധ്യമപ്രവര്‍ത്തകര്‍

മീഡിയ ഔട്ട്‌ലെറ്റുകൾക്ക് ഗൂഗിളും മെറ്റയും പണം നൽകണം : ജൂണിൽ ന്യൂസ് പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുന്ന വാർത്തകളുടെ മീഡിയ ഔട്ട്‌ലെറ്റുകൾക്ക് ഗൂഗിളും മെറ്റയും പണം നൽകണമെന്നുള്ള ബില്ല് കാനഡ സെനറ്റ് പാസാക്കിയിരുന്നു. ഓൺലൈൻ പരസ്യ രംഗത്തെ ഭീമന്മാരും ചുരുങ്ങുന്ന വാർത്ത വ്യവസായവും തമ്മിൽ ഒരു സന്തുലിതാവസ്ഥ സൃഷ്‌ടിക്കുന്നതാണ് ഈ നിയമം കൊണ്ടുവന്നതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഫേസ്‌ബുക്കിൽ നിന്നും ഗൂഗിളിൽ നിന്നും മാധ്യമ പ്രവർത്തനത്തെ നീക്കം ചെയ്യുന്നതിനെ കുറിച്ച് മെറ്റ വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ ഓൺലൈൻ വാർത്ത നിയമം നാല് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. ഇതിന് മുമ്പ് പ്രാദേശിക വാർത്തകൾ തങ്ങളുടെ സൈറ്റിൽ നിന്ന് പിൻവലിക്കുമെന്ന് ടെക് ഭീമന്മാർ അറിയിച്ചു.

also read : Canada| വാര്‍ത്ത വെബ്‌സൈറ്റുകള്‍ക്ക് ഗൂഗിളും മെറ്റയും പണം നല്‍കണം; ബില്‍ പാസാക്കി കാനഡ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.