ETV Bharat / bharat

'ഗുജറാത്തില്‍ ഗ്ലോബൽ ഫിൻടെക് ഓപ്പറേഷന്‍ സെന്‍റര്‍ തുടങ്ങും, മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രശംസനീയം': സുന്ദർ പിച്ചൈ

അമേരിക്കയില്‍ ഗൂഗിള്‍ സിഇഒയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൂഗിള്‍ ഗുജറാത്തില്‍ പുതിയ ഗ്ലോബൽ ഫിൻടെക് ഓപ്പറേഷന്‍ സെന്‍റര്‍ തുടങ്ങുമെന്ന് സിഇഒ. നിരവധി വന്‍ കമ്പനികളുടെ സിഇഒകളുമായി പ്രധാനമന്ത്രി കആശയ വിനിമയം നടത്തി. കൂടിക്കാഴ്‌ച ഇൻ്ത്യന്‍ വികസനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷ.

Sundar Pichai  Google CEO Sundar Pichai  global fintech operations center in Gujarat  Gujarat news updates  latest news in Gujarat  Gujarat live news  PM Narendra Modi  PM Narendra Modi in US  ആഗോള ഫിന്‍ടെക്‌ ഓപ്പറേഷന്‍ സെന്‍റര്‍  ഗ്ലോബൽ ഫിൻടെക് ഓപ്പറേഷന്‍ സെന്‍റര്‍ തുടങ്ങും  ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രശംസനീയം  സുന്ദർ പിച്ചൈ  ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു  പ്രധാനമന്ത്രി
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
author img

By

Published : Jun 24, 2023, 8:15 AM IST

വാഷിങ്ടണ്‍: ഇന്‍റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ ഗുജറാത്തില്‍ ആഗോള ഫിന്‍ടെക്‌ ഓപ്പറേഷന്‍ സെന്‍റര്‍ ഉടന്‍ തുടങ്ങുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇന്നലെ (ജൂണ്‍ 23) അമേരിക്കയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് പിച്ചൈ ഇക്കാര്യം അറിയിച്ചത്. ഗൂഗിള്‍ ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ ഫണ്ടില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയാണെന്നും പിച്ചൈ പ്രധാനമന്ത്രിയെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഏറെ പ്രശംസനീയമാണെന്നും ഈ കാഴ്‌ചപ്പാട് മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ക്ക് കൂടി സ്വീകരിക്കാനാകുന്ന തരത്തിലുള്ള ബ്ലൂ പ്രിന്‍റാണിതെന്നും പ്രധാനമന്ത്രിയുടെ കാലഘട്ടത്തെക്കാള്‍ അധികം ദൂരം മുന്നിലാണ് അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാടുകളെന്നും യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചത് ഏറെ അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ കൈവരിച്ച പുരോഗതികള്‍ കാണുമ്പോള്‍ അഭിമാനമുണ്ട്. പ്രത്യേകിച്ചും ഡിജിറ്റല്‍ ഇന്ത്യയെന്ന പദ്ധതിയെ കുറിച്ച് അറിയുമ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടിക്കാഴ്‌ചയ്‌ക്ക് അവസരമൊരുക്കി ബൈഡന്‍ ഫിമിലി: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെയും ഭാര്യ ജിൽ ബൈഡന്‍റെയും ക്ഷണപ്രകാരം യുഎസിലെത്തിയ മോദി ഇന്നലെയാണ് (ജൂണ്‍ 23) സിഇഒ സുന്ദര്‍ പിച്ചൈയുമായി കൂടിക്കാഴ്‌ച നടത്തിയത്. പിച്ചൈയെ കൂടാതെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല, ആപ്പിൾ സിഇഒ ടിം കുക്ക്, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, എഎംഡി സിഇഒ ലിസ സു എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയ വിനിമയം നടത്തിയിരുന്നു. വന്‍ കമ്പനി സിഇഒമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ച ഇന്ത്യക്ക് ഏറെ ഗുണകരമായേക്കുമെന്നാണ് പ്രതീക്ഷ.

ഇന്‍റര്‍നാഷണല്‍ ഫിനാൻസ് ടെക്-സിറ്റി (ഗിഫ്റ്റ്): ഗുജറാത്തിലെ ഗാന്ധി നഗറിലെ ഒരു ബിസിനസ് കേന്ദ്രമാണ് ഗിഫ്റ്റ് അല്ലെങ്കില്‍ ഇന്‍റര്‍നാഷണല്‍ ഫിനാൻസ് ടെക്-സിറ്റി എന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഗ്രീന്‍ ഫീല്‍ഡ് സ്‌മാര്‍ട് സിറ്റിയാണിതെന്ന് പറയാം. മാത്രമല്ല രാജ്യത്തെ പ്രധാന ധനകാര്യ സേവന കേന്ദ്രം കൂടിയാണിത്.

സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരത്തുള്ള സബര്‍മതിയുടെ തീരത്താണ് ഗിഫ്റ്റ് സ്ഥിതി ചെയ്യുന്നത്. വാണിജ്യ, സാമ്പത്തിക കേന്ദ്രങ്ങളും പാര്‍പ്പിട സമുച്ചയങ്ങളും ഉള്‍പ്പെടുന്നതാണ് ഈ കേന്ദ്രം. അഹമ്മദാബാദ് മെട്രോയെ ഗിഫ്‌റ്റ് സിറ്റിയുമായി ബന്ധിപ്പിക്കുന്ന ഒരു മെട്രോ സ്റ്റേഷന്‍ നിര്‍മാണം നടത്താനുള്ള നീക്കവുമുണ്ട്. 2024 ഓടെ മെട്രോയുടെ നിര്‍മാണവും നടത്താനാകും. ലോകത്താകമാനമുള്ള ബിസിനസ് സേവനങ്ങളുടെ ആഗോള കേന്ദ്രമാണ് നഗരം.

also read: Canada| വാര്‍ത്ത വെബ്‌സൈറ്റുകള്‍ക്ക് ഗൂഗിളും മെറ്റയും പണം നല്‍കണം; ബില്‍ പാസാക്കി കാനഡ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.