ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 89.17 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ 21 കാരനായ യാത്രക്കാരന്റെ പക്കൽ നിന്നുമാണ് സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലായിരുന്ന സ്വർണം ടേപ്പ് കൊണ്ട് പൊതിഞ്ഞ് കാലുകളിൽ കെട്ടി ഒളിപ്പിച്ച രീതിയിലാണ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ വിമാനത്താവളത്തിന് പുറത്തുള്ള ഒരു വ്യക്തിക്ക് പാക്കറ്റുകൾ കൈമാറനാണ് കൊണ്ട് വന്നതെന്ന് പ്രതി അധികാരികളോട് പറഞ്ഞിരുന്ന്. തുടർന്ന് ഉദ്യോഗസ്ഥർ പ്രതിയുമായി വെളിയിലെത്തി വെളിയിൽ സ്വർണത്തിനായി കാത്തു നിന്ന ആളെയും പിടികൂടി. ഇരുവരെയും അറസ്റ്റ് ചെയ്തതായും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അറിയിപ്പിൽ പറഞ്ഞു.
Also read: ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച സംഭവം; രണ്ടുപേർ കൂടി പിടിയിൽ