ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കസ്‌റ്റംസ് 73.12 ലക്ഷം വിലമതിക്കുന്ന 1.4 കിലോ സ്വര്‍ണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സ്‌ത്രീകളെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഉമ്മുക്കുല്‍സു ബീവി (49), പുതുക്കോട്ടൈ സ്വദേശി മഹാരിവ ബീവി (51), മധുര സ്വദേശി ഗുണസുന്ദരി (35) എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്നാണ് ഇവരെത്തിയത്. സംശയം തോന്നി സ്‌ത്രീകളെ പരിശോധിച്ചപ്പോഴാണ് ഇവരുടെ പക്കല്‍ നിന്ന് 31.41 ലക്ഷം വിലമതിക്കുന്ന 689 ഗ്രാം സ്വര്‍ണം പിടിച്ചത്. തുടര്‍ന്ന് വിമാനത്തില്‍ നടത്തിയ പരിശോധനയില്‍ സീറ്റിന്‍റെ അടിയില്‍ നിന്ന് 802 ഗ്രാം സ്വര്‍ണവും കണ്ടെത്തി. അറസ്‌റ്റ് ചെയ്‌ത സ്‌ത്രീകളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.
ചെന്നൈ വിമാനത്താവളത്തില്‍ 1.4 കിലോ സ്വര്‍ണം പിടിച്ചു - ചെന്നൈ വിമാനത്താവളം
ദുബായില്‍ നിന്നെത്തിയ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍