മുംബൈ: കൊവിഡ് വാക്‌സിനുമായി പൂനെയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തി ഗോ എയർ. വാക്‌സിനുകളുടെ 70,800 കുപ്പികളാണ് ചെന്നൈയിലെത്തിക്കുന്നത്. വാക്‌സിൻ എത്തിക്കാൻ അവസരം ലഭിച്ചതിൽ വളരെയധികം അഭിമാനമുണ്ടെന്ന് ഗോ എയർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൗശിക് ഖോന പറഞ്ഞു. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും വാക്‌സിനെത്തിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യവ്യാപകമായി കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കുന്നതിന് നാല് ദിവസം മുമ്പ് സ്‌പൈസ് ജെറ്റ് പൂനെയിൽ നിന്ന് വാക്‌സിൻ ഡൽഹിയിലെത്തിച്ചു. രാജ്യത്തെ 13 നഗരങ്ങളിലേക്ക് 56.5 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ പൂനെയിൽ നിന്ന് എത്തിക്കുന്നതിന് നാല് വിമാനക്കമ്പനികളുടെ ഒമ്പത് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.