ETV Bharat / bharat

ഗോവയില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി

author img

By

Published : Jun 13, 2021, 9:21 PM IST

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ജൂണ്‍ 21 വരെ തുടരും.

Goa curfew extended  ഗോവയില്‍ ലോക്ക് ഡൗണ്‍ നീട്ടി  ഗോവ സര്‍ക്കാര്‍  goa government  covid 19  lockdown  കൊവിഡ് 19  ലോക്ക് ഡൗണ്‍
ഗോവയില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി

പനജി : കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഗോവയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. സംസ്ഥാനത്ത് ജൂണ്‍ 21 വരെ നിയന്ത്രണങ്ങള്‍ തുടരും.

കൊവിഡ് രണ്ടാം തരംഗത്തില്‍ മെയ് ഒമ്പതിനാണ് ഗോവയില്‍ ആദ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്. കായിക, സാംസ്‌കാരിക, അക്കാദമിക, വിനോദ പരിപാടികള്‍ക്ക് വിലക്ക് തുടരും.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കോ ജോലിക്കോ അല്ലാതെ ബസില്‍ യാത്ര ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. എല്ലാ വാഹനങ്ങളിലും ശേഷിയുടെ 50 ശതമാനത്തില്‍ കൂടുതല്‍ പാടില്ല. കല്യാണങ്ങള്‍ക്ക് 50 പേരില്‍ കൂടാൻ പാടില്ലെന്നും നിര്‍ദേശമുണ്ട്.

READ MORE: ഗോവയില്‍ പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും സംസ്ഥാനത്ത് പ്രവേശിക്കാൻ അനുമതി നല്‍കുക. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ മതിയായ രേഖകള്‍ കാണിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.