ETV Bharat / bharat

എൽജിബിടിക്യുഐഎ പ്ലസ് അംഗങ്ങളെ അഭിസംബോധന ചെയ്യാൻ പദസൂചിക വേണം ; തമിഴ്‌നാട് സർക്കാരിനോട് ഹൈക്കോടതി

author img

By

Published : Dec 28, 2021, 12:31 PM IST

സർക്കാർ പദസൂചിക പ്രസിദ്ധീകരിക്കുന്നതോടെ കൂടുതൽ മാന്യമായ പ്രയോഗങ്ങളാൽ കമ്മ്യൂണിറ്റി അംഗങ്ങള്‍ അഭിസംബോധന ചെയ്യപ്പെടുമെന്ന് കോടതി

glossary to address LGBTQIA+ members Madras High Court  Madras High Court to tamil nadu govt on LGBTQIA+ issue  എൽജിബിടിക്യുഐഎ പ്ലസ് അംഗങ്ങളെ അഭിസംബോധന ചെയ്യാൻ പദസൂചിക  കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഗ്ലോസറി  തമിഴ്‌നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം  LGBTQIA+ Madras High Court  എൽജിബിടിക്യുഐഎ പ്ലസ് മദ്രാസ് ഹൈക്കോടതി
എൽജിബിടിക്യുഐഎ പ്ലസ് അംഗങ്ങളെ അഭിസംബോധന ചെയ്യാൻ പദസൂചിക; തമിഴ്‌നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം

ചെന്നൈ : എൽജിബിടിക്യുഐഎ പ്ലസ് അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി പദസൂചിക തയ്യാറാക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. കമ്മ്യൂണിറ്റി അംഗങ്ങളുടെ ക്ഷേമത്തെക്കുറിച്ചുള്ള വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ ശിപാർശ. തങ്ങളുടെ ബന്ധത്തിന് എതിര് നിൽക്കുന്ന കുടുംബാംഗങ്ങളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സ്ത്രീ സ്വവർഗ പങ്കാളികൾ നൽകിയ ഹർജിയിലാണ് കോടതി വാദം കേട്ടത്.

ALSO READ:ഗാന്ധിയെ അധിക്ഷേപിച്ചു ; ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കമ്മ്യൂണിറ്റി അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി പരാതിക്കാരുടെ അഭിഭാഷകൻ പ്രസക്തമായ വാക്കുകളും പദപ്രയോഗങ്ങളും രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ വിഭാഗത്തിൽപ്പെട്ടവരെ കൂടുതൽ മാന്യമായ പ്രയോഗങ്ങളാൽ അഭിസംബോധന ചെയ്യാേണ്ടതായുണ്ട്.

അതിനാൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നിർദേശിച്ച വാക്കുകള്‍ അടങ്ങുന്ന പദസൂചിക അവതരിപ്പിക്കണമെന്ന് വാദം കേട്ട ജസ്റ്റിസ് ആനന്ദ് എൻ വെങ്കിടേഷ് പറഞ്ഞു. സർക്കാർ പദസൂചിക പ്രസിദ്ധീകരിക്കുന്നതോടെ അതിന് കൂടുതൽ കരുത്ത് ഉണ്ടാകുമെന്നും ജനങ്ങൾക്കിടയിൽ നടപ്പിലാക്കാൻ എളുപ്പമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹർജിയിൽ അടുത്ത വാദം കേൾക്കുന്ന ഫെബ്രുവരി 18ന് മുമ്പ് ഇത്തരമൊരു പദാവലി കോടതിയിൽ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിറ്റി അംഗങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട വാക്കുകളും പദപ്രയോഗങ്ങളും പരിഗണിക്കണമെന്ന് കോടതി മാധ്യമങ്ങളോടും അഭ്യർഥിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.