അമരാവതി: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ യുവാവിനെ കാമുകിയുടെ ബന്ധുക്കൾ വെട്ടിക്കൊന്നു. ഗുണ്ടൂർ സ്വദേശി വെങ്കടേഷാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വെങ്കടേഷും യുവതിയും തമ്മിൽ പ്രണയത്തിലാണെന്നറിഞ്ഞ ബന്ധുക്കൾ ഇയാളുടെ കൈകാലുകൾ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വെങ്കിടേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവാണ് യുവാവിനെ ആക്രമിച്ചതെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആന്ധ്രയിൽ യുവാവിനെ കാമുകിയുടെ ബന്ധുക്കൾ വെട്ടിക്കൊന്നു - ആന്ധ്ര
വെങ്കടേഷും യുവതിയും തമ്മിൽ പ്രണയത്തിലാണെന്നറിഞ്ഞ ബന്ധുക്കൾ ഇയാളുടെ കൈകാലുകൾ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു

TAGGED:
ആന്ധ്ര