ETV Bharat / bharat

മൂന്ന് തവണ മനുഷ്യക്കടത്ത് സംഘത്തിന്‍റെ കെണിയില്‍, പലവട്ടം ബലാത്സംഗം ചെയ്യപ്പെട്ടു; തളരാത്ത പോരാട്ട വീര്യത്തിന്‍റെ കഥ - human trafficking rape survivor clears higher secondary exam

നാല് മാസത്തിനിടെ മൂന്ന് തവണ മനുഷ്യക്കടത്ത് സംഘത്തിന്‍റെ കെണിയിലകപ്പെട്ട, ഇക്കാലയളവില്‍ പലവട്ടം ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഒരാളുടെ അതിജീവനത്തിന്‍റെ കഥയാണിത്

പശ്ചിമ ബംഗാള്‍ യുവതി പ്ലസ്‌ടു പരീക്ഷ പാസായി  യുവതി മനുഷ്യക്കടത്ത് ബലാത്സംഗം പ്ലസ്‌ടു പരീക്ഷ  ബംഗാള്‍ പതിനഞ്ചുകാരി മനുഷ്യക്കടത്ത് ബലാത്സംഗം  girl who was sold three times and raped clears plus two exam  west bengal woman who was raped clears plus two exam  human trafficking rape survivor clears higher secondary exam  അതിജീവിത പ്ലസ്‌ടു പരീക്ഷ പാസായി
മൂന്ന് തവണ മനുഷ്യക്കടത്ത് സംഘത്തിന്‍റെ കെണിയില്‍, പലവട്ടം ബലാത്സംഗം ചെയ്യപ്പെട്ടു; തളരാത്ത പോരാട്ട വീര്യത്തിന്‍റെ കഥ
author img

By

Published : Aug 1, 2022, 6:19 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പർഗാന ജില്ലയില്‍ ഒരു 22 വയസുകാരി പ്ലസ്‌ടു പരീക്ഷ പാസായി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പ്ലസ്‌ടു പരീക്ഷ പാസായതല്ല, മറിച്ച് നാല് മാസത്തിനിടെ മൂന്ന് തവണ മനുഷ്യക്കടത്ത് സംഘത്തിന്‍റെ കെണിയിലകപ്പെട്ട, ഇക്കാലയളവില്‍ പലവട്ടം ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട, വര്‍ഷങ്ങളോളം അതിന്‍റെ മുറിവുകള്‍ ശരീരത്തിലും മനസിലും കൊണ്ടുനടന്ന ഒരാള്‍ അതിനെയെല്ലാം അതിജീവിച്ച് നടത്തിയ പോരാട്ടമാണ് ആ വിജയത്തിന് മാറ്റ് കൂട്ടുന്നത്.

നാല് മാസത്തിനിടെ അനുഭവിച്ച നരക യാതനകള്‍: ഏഴ് വര്‍ഷം മുന്‍പാണ് കേസിനാസ്‌പദമായ സംഭവം. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട രാഹുല്‍ എന്നയാളുമായി പെണ്‍കുട്ടി പ്രണയത്തിലായി. ഒരു ദിവസം സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയ ആ പതിനഞ്ചുകാരി വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയില്ല. 2015 ജനുവരി ഏഴിന് കൊല്‍ക്കത്തയിലെ സയന്‍സ് സിറ്റിക്ക് സമീപമെത്തിയ പെണ്‍കുട്ടിയെ കാണാന്‍ രാഹുലെത്തി.

തുടര്‍ന്ന് ബിഹാറിലേക്ക് പോകാനായി പത്ത് കിലോമീറ്റര്‍ അകലെയുള്ള ബാബുഘട്ട് എന്ന സ്ഥലത്തേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയെ ബസിലിരുത്തിയ ശേഷം തിരികെ വരാമെന്ന് ഉറപ്പ് നല്‍കി പോയ രാഹുല്‍ മടങ്ങിയെത്തിയില്ല. ഒന്നര ലക്ഷം രൂപയ്‌ക്ക്‌ മനുഷ്യക്കടത്ത് സംഘത്തിന് പെണ്‍കുട്ടിയെ ഇയാള്‍ വിറ്റു.

പിന്നീട് രാഹുലിന്‍റെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ വന്ന് പെണ്‍കുട്ടിയെ ഹൗറ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും തുടര്‍ന്ന് ട്രെയിനില്‍ ബിഹാറില്‍ എത്തിക്കുകയും ചെയ്‌തു. ബിഹാറില്‍ വച്ച് പെണ്‍കുട്ടിയെ കമല്‍ എന്നയാള്‍ക്ക് ഇയാള്‍ വിറ്റു. കമല്‍ പെണ്‍കുട്ടിയെ യുപിയിലെ ബിജ്‌നോര്‍ എന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചിത്ര എന്ന സ്‌ത്രീക്ക് വില്‍ക്കുകയും ചെയ്‌തു.

ഇവര്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെ ഇവരുടെ 45കാരനായ സഹോദരനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു. ഒരു മാസത്തിന് ശേഷം ഇയാള്‍ വീട് വിട്ടുപോയി. ഇതിന് ശേഷം ചിത്രയുടെ മകന്‍ ലവ് എന്നയാള്‍ പെണ്‍കുട്ടിയെ പലവട്ടം ബലാത്സംഗം ചെയ്‌തു. ഇതിനിടെ ചിത്രയുടെ മൊബൈല്‍ കൈയ്യില്‍ കിട്ടിയ പെണ്‍കുട്ടി അമ്മയെ വിളിച്ച് എവിടെയാണെന്നത് സംബന്ധിച്ച് വിവരം നല്‍കി.

പ്രതികള്‍ക്ക് 10-20 വര്‍ഷം തടവ് ശിക്ഷ: ഇതിനിടെ പെണ്‍കുട്ടിയുടെ തിരോധാന കേസ് അന്വേഷിക്കുകയായിരുന്ന പശ്ചിമ ബംഗാള്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ബിഹാറില്‍ വച്ച് സ്വിച്ച്‌ഡ്‌ ഓഫായെന്ന് കണ്ടെത്തി. കേസില്‍ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇതോടെ പെണ്‍കുട്ടിയെ കൊണ്ടുപോകണമെന്ന് ചിത്ര കമലിനോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് കമലും സഹായിയായ ബിഷം എന്നയാളും പെണ്‍കുട്ടിയെ ഉത്തരാഖണ്ഡിലെ കാശിപുറിലേക്ക് കൊണ്ടുവന്നു. ചിത്രയും മകന്‍ ലവും അറസ്റ്റിലായെന്ന് അറിഞ്ഞ ഇവര്‍ പെണ്‍കുട്ടിയെ പലവട്ടം ക്രൂരമായി ബലാത്സംഗം ചെയ്‌ത ശേഷം കാശിപുര്‍ ജങ്‌ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയ സിഐഡി ഉദ്യോഗസ്ഥര്‍ പശ്ചിമ ബംഗാളിലേക്ക് തിരികെ കൊണ്ടുവന്നു.

മാനസിക ആഘാതത്തെ തുടര്‍ന്ന് ഒരു മാസത്തോളം പെണ്‍കുട്ടിക്ക് സംസാരിക്കാനായില്ല. പലവട്ടം കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് പെണ്‍കുട്ടി സംഭവത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ബിഹാര്‍, യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നായി പ്രതികളെ സിഐഡി ആന്‍റി ഹ്യൂമണ്‍ ട്രാഫിക്കിങ് യൂണിറ്റ് അറസ്റ്റ് ചെയ്‌തു. കമലിന് പെണ്‍കുട്ടിയെ വിറ്റയാളെ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.

വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ജൂലൈ 28ന് നോര്‍ത്ത് 24 പർഗാന ജില്ലയിലെ പോക്‌സോ കോടതി നാല് പേരെ 20 വര്‍ഷത്തെ തടവിനും രണ്ട് പേരെ 10 വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ചിത്രയേയും രാഹുലിനേയും 10 വര്‍ഷത്തേക്കും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത മറ്റ് നാല് പ്രതികളെ 20 വര്‍ഷത്തേക്കും തടവിന് വിധിച്ചു. മെയ്‌ 2015 മുതല്‍ സര്‍ക്കാര്‍ സംരക്ഷണതയില്‍ കഴിയുന്ന പെണ്‍കുട്ടി ഈ വര്‍ഷമാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്.

Also read: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനം; മകനും പിതാവിനും 20 വർഷം തടവ്

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.