ETV Bharat / bharat

Girl Beaten Up By Classmates ലെസ്ബിയനാണെന്ന് ആരോപണം; എട്ടാം ക്ലാസുകാരിക്ക് സഹപാഠികളുടെ മര്‍ദനം

West Bengal Students Beaten Up: പശ്ചിമ ബംഗാളില്‍ വിദ്യാര്‍ഥിനിയ്‌ക്ക് സഹപാഠികളുടെ മര്‍ദനം. സ്‌കൂളില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണം. മര്‍ദനം സുഹൃത്തുമായി ലെസ്‌ബിയന്‍ ബന്ധമാണെന്ന് ആരോപിച്ച്.

Girl Beaten Up By Classmates  ലെസ്ബിയന്‍സാണെന്ന് ആരോപണം  സുഹൃത്തുക്കള്‍ക്ക് സഹപാഠികളുടെ മര്‍ദനം  West Bengal Students Beaten Upട  ലെസ്‌ബിയന്‍
Girls Beaten Up By Classmates In West Bengal School Over Lesbian Relationship
author img

By ETV Bharat Kerala Team

Published : Oct 10, 2023, 12:32 PM IST

Updated : Oct 10, 2023, 2:31 PM IST

കൊല്‍ക്കത്ത: ലെസ്‌ബിയനാണെന്ന് ആരോപിച്ച് പശ്ചിമബംഗാളില്‍ വിദ്യാര്‍ഥിനിക്ക് സഹപാഠികളുടെ മര്‍ദനം (Girls Beaten Up By Classmates In West Bengal School Over Lesbian Relationship). പര്‍ഗാനാസ് ജില്ലയിലെ ഹാദിപൂരിന് സമീപമുള്ള സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ഥിയും കുടുംബവും സ്‌കൂളിലെത്തി പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്ന് ആരോപണം.

ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് (ഒക്‌ടോബര്‍ 8) എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠികളില്‍ നിന്നും മര്‍ദനമേറ്റത്. അയല്‍വാസികളായ രണ്ട് പെണ്‍കുട്ടികള്‍ എപ്പോഴും ഒരുമിച്ചിരിക്കുന്നതും പഠിക്കുന്നതും കാരണം ഇരുവരും ലെസ്‌ബിയന്‍സാണെന്ന് സഹപാഠികള്‍ ആരോപിക്കുകയായിരുന്നു. ലെസ്‌ബിയന്‍ ബന്ധമാണെന്ന് ആരോപിച്ചത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഒരാളെ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് വിദ്യാര്‍ഥിനിയെത്തി തടഞ്ഞു. ഇതോടെയാണ് സഹപാഠികള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചത് (Girls Beaten Up By Classmates In West Bengal).

സഹപാഠികളില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനം നേരിട്ടതിന് പിന്നാലെ വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപികയെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കുടുംബം ദേഗംഗ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

'ഞാനും കൂട്ടുകാരിയും തമ്മില്‍ ലെസ്‌ബിയന്‍ ബന്ധമുണ്ടെന്ന് സഹപാഠികള്‍ പറഞ്ഞു. എന്നാല്‍ അത് അംഗീകരിക്കാത്തത് കൊണ്ട് അവര്‍ എന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞു. വാര്‍ത്ത പുറത്ത് അറിഞ്ഞതോടെ വിവിധയിടങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. വിഷയത്തില്‍ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

പൂനെയില്‍ യുവതിക്ക് മര്‍ദനം (Woman brutally Attacked in Maharashtra): കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് യുവതിക്ക് മര്‍ദനം. മഹാരാഷ്‌ട്രയിലെ സത്താറ ജില്ലയിലെ മന്‍ താലൂക്കിലാണ് പന്‍വാന്‍ ഗ്രാമത്തിലാണ് സംഭവം. നാല് പേര്‍ ചേര്‍ന്നാണ് യുവതിയെ മര്‍ദനത്തിന് ഇരയാക്കിയത്. സന്തോഷ്‌ നര്‍ലെ, പിന്‍റു നര്‍ലെ, ജനപ്പ ഷിന്‍ഡെ, ദേവദാസ് നര്‍ലെ എന്നിവരാണ് യുവതിയെ മര്‍ദിച്ചത്.

യുവതി പണം നല്‍കിയയാളും കൂട്ടാളികളും ചേര്‍ന്നാണ് യുവതിയെ ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. വലിയ തടി കഷ്‌ണങ്ങള്‍ ഉപയോഗിച്ചാണ് യുവതിയെ സംഘം മര്‍ദിച്ചത്. ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതോടെയാണ് മസ്വാദ് പൊലീസ് യുവാക്കള്‍ക്കെതിരെ കേസെടുത്തത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ മസ്വാദിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

also read: Step Father Raped Minor Girl പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മ മാതൃത്വത്തിന് അപമാനം, ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Last Updated : Oct 10, 2023, 2:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.