ETV Bharat / bharat

വ്യാജ പീഡന പരാതി, കോടതിയെ കബളിപ്പിച്ച് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നേടി; പെണ്‍കുട്ടിക്കും കുടുംബത്തിനും 6 മാസം തടവ് - Madhya Pradesh High court

2021 മാര്‍ച്ച് 8 നായിരുന്നു സംഭവം. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കേസിലാണ് സോനു പരിഹാർ എന്ന യുവാവിനെ മധ്യപ്രദേശ് ഹൈക്കോടതി ശിക്ഷിച്ചത്. ഡിഎന്‍എ പരിശോധനയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത് ബന്ധുവാണെന്ന് കണ്ടെത്തുകയായിരുന്നു.

permission for abortion was taken from the court  Gwalior High court verdict on false rape case  girl and her family punished for false rape case  Gwalior High court  Gwalior  യുവാവിനെതിരെ വ്യാജ ബലാത്സംഗ പരാതി  കോടതിയെ കബളിപ്പിച്ച് ഗര്‍ഭച്ഛിദ്രത്തിന് അനുമതി  പെണ്‍കുട്ടിക്കും കുടുംബത്തിനും 6 മാസം തടവ്  സോനു പരിഹാർ  ഗർഭച്ഛിദ്രം  Abortion  ദാതിയ സെഷന്‍സ് കോടതി  മധ്യപ്രദേശ് ഹൈക്കോടതി  Madhya Pradesh High court  യുവാവിനെതിരെ വ്യാജ പീഡന പരാതി
യുവാവിനെതിരെ വ്യാജ പീഡന പരാതി
author img

By

Published : Nov 3, 2022, 8:09 PM IST

ഗ്വാളിയോർ (മധ്യപ്രദേശ്): യുവാവിനെ കള്ളക്കേസില്‍ കുടുക്കുകയും കോടതിയെ കബളിപ്പിച്ച് ഗർഭച്ഛിദ്രത്തിനുള്ള അനുമതി നേടുകയും ചെയ്‌ത സംഭവത്തില്‍ പെണ്‍കുട്ടിക്കും പിതാവിനും സഹോദരനും 6 മാസം തടവ് ശിക്ഷ. മധ്യപ്രദേശ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 മാര്‍ച്ച് 8 നായിരുന്നു സംഭവം.

തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ സോനു പരിഹാർ എന്ന യുവാവ് ബലാത്സംഗം ചെയ്‌തുവെന്നും മകള്‍ ഗര്‍ഭിണി ആണെന്നും ആരോപിച്ച് ദാതിയ സ്വദേശി പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ദാതിയ പൊലീസ് സോനു പരിഹാറിനെ അറസ്റ്റ് ചെയ്‌തു. ഹൈക്കോടതി ഇയാളെ ശിക്ഷിക്കുകയും പെണ്‍കുട്ടിക്ക് ഗർഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുകയും ചെയ്‌തു.

ട്വിസ്റ്റ് ഇങ്ങനെ: വിശദമായ അന്വേഷണത്തിനിടെ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത് സോനു പരിഹാര്‍ അല്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുവാണെന്നും കണ്ടെത്തി. വിഷയത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് ദാതിയ പൊലീസിന് ഹൈക്കോടതി നോട്ടിസ് അയച്ചു. തന്നെ ബലാത്സംഗം ചെയ്‌തത് സോനു അല്ലെന്നും ബന്ധുവാണെന്നും തനിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാലും നാണക്കേട് ഭയന്നുമാണ് സോനുവിനെതിരെ കേസ് കൊടുത്തതെന്നും ഗര്‍ഭച്ഛിദ്രത്തിന് അനുമതി വാങ്ങിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കേസിന്‍റെ വാദം നടക്കുന്നതിനിടെ പെണ്‍കുട്ടിയും പിതാവും സഹോദരനും നിരന്തരം മൊഴി മാറ്റുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ ദാതിയ പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെടുകയും വാദം കേള്‍ക്കാന്‍ ദാതിയ സെഷന്‍സ് കോടതിയോട് നിര്‍ദേശിക്കുകയും ചെയ്‌തു.

എന്നാല്‍ പെണ്‍കുട്ടിയും പിതാവും സഹോദരനും കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് ഹൈക്കോടതി മൂന്നുപേര്‍ക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മൂന്നു പേരെയും ദാതിയ പൊലീസ് ഹൈക്കോടതിയില്‍ ഹാജരാക്കി.

പെണ്‍കുട്ടിയും ബന്ധുവും തമ്മിലുള്ള ബന്ധം കുടുംബം അറിഞ്ഞിരുന്നെങ്കിലും നാണക്കേട് ഭയന്ന് ഗ്രാമത്തിലെ മറ്റൊരു യുവാവിനു മേല്‍ കുറ്റം ആരോപിക്കുകയായിരുന്നു എന്നും യുവാവിനെ കള്ള കേസില്‍ കുടുക്കുകയും കോടതിയെ കബളിപ്പിച്ച് ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി നേടുകയും ചെയ്‌തത് ഗൗരവമുള്ള വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി പെണ്‍കുട്ടിക്കും പിതാവിനും സഹോദരനും 6 മാസത്തെ തടവ് ശിക്ഷ വിധിച്ചത്. കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സോനു പരിഹാറിനെ കുറ്റവിമുക്തനാക്കി വിട്ടയച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.