ദിഗ : പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂരില്‍ മത്സ്യത്തൊഴിലാളിക്ക് ഭീമന്‍ തെലിയ ബോലയെ ലഭിച്ചു. സൗത്ത് 24 പര്‍ഗാനസ് ജില്ലയിലെ ശിബജി കബീറിനാണ് മീനിനെ കിട്ടിയത്. 22 കിലോ തൂക്കമുള്ള മത്സ്യത്തെ വിറ്റതാകട്ടെ 13 ലക്ഷം രൂപയ്ക്കും.
ഒരു കിലോയ്ക്ക് 26000 രൂപ നിരക്കില്‍ ഒരു സ്വകാര്യ കമ്പനി മത്സ്യത്തെ സ്വന്തമാക്കുകയായിരുന്നു. മരുന്ന് നിര്‍മാണത്തിന് വേണ്ടിയാണ് മീനിനെ ഉപയോഗിക്കുന്നത്. വിദേശ കമ്പനിയാണ് മത്സ്യം വാങ്ങിയതെന്ന് വ്യാപാരിയായ കാര്‍ത്തിക് ബെറ പറഞ്ഞു.
Also Read: വിഴിഞ്ഞത്ത് കൊഴിയാള ചാകര; മീൻ വാങ്ങാൻ ഇരച്ചെത്തി ജനം
പെണ്‍മീനാണ് വലയില്‍ കുടുങ്ങിയതെന്നും മുട്ട ഉള്‍പ്പടെയാണ് കിട്ടിയതെന്നും തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ ആണ്‍ മീനിനെയും ലഭിച്ചിരുന്നു. ഇതിനെ വിറ്റത് 9 ലക്ഷം രൂപയ്ക്കാണ്.
ഒരു വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയാണ് ഈ മീനുകള്‍ ആഴക്കടലില്‍ നിന്നും തീരത്തേക്ക് എത്തുകയെന്നും ഇവയെ ലഭിക്കുന്ന തൊഴിലാളികള്‍ പലരും സമ്പന്നര്‍ ആകാറുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു.