ETV Bharat / bharat

ഗെയിമിങ് ആപ്ലിക്കേഷനിലൂടെ മതപരിവര്‍ത്തനം : പ്രതിക്ക് പാകിസ്ഥാനുമായി ബന്ധമെന്ന് സൂചന, മൊബൈലില്‍ പാക്‌ നമ്പറുകള്‍ - Ghaziabad conversion case

ഗാസിയാബാദ് മതപരിവര്‍ത്തന കേസില്‍ പ്രതി ഷാനവാസ് ഖാന്‍റെ മൊബൈലില്‍ പാകിസ്ഥാന്‍ നമ്പറുകള്‍. നിരന്തരം വീഡിയോ ലിങ്കുകള്‍ പങ്കിട്ടതായും പൊലീസ്. പിടിച്ചെടുത്ത സിപിയു, മൊബൈല്‍ എന്നിവയില്‍ ഫോറന്‍സിക് പരിശോധന.

മതപരിവര്‍ത്തന കേസ്  പ്രതിയ്‌ക്ക് പാകിസ്ഥാനുമായി ബന്ധമെന്ന് സൂചന  പ്രതി ഷാനവാസ് ഖാന്‍ ആലിയാസ് ബദ്ദോ  ഫോറന്‍സിക് പരിശോധന  താന്‍ ആരെയും മതം മാറ്റിയിട്ടില്ലെന്ന് ബദ്ദോ  Ghaziabad conversion case  case updates
പ്രതിയ്‌ക്ക് പാകിസ്ഥാനുമായി ബന്ധമെന്ന് സൂചന
author img

By

Published : Jun 14, 2023, 11:04 PM IST

ന്യൂഡല്‍ഹി : ഗെയിമിങ് ആപ്ലിക്കേഷനിലൂടെ മതപരിവര്‍ത്തനം നടത്തിയെന്ന കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതി ഷാനവാസ് ഖാന്‍ എന്ന ബദ്ദോയുടെ മൊബൈല്‍ ഫോണില്‍ 30 പാകിസ്ഥാന്‍ നമ്പറുകളും ഇമെയില്‍ ഐഡികളും കണ്ടെത്തിയതായി പൊലീസ്. മൊബൈലിലൂടെയും ഇമെയിലിലൂടെയും നിരവധി വീഡിയോ ലിങ്കുകള്‍ ഇയാള്‍ പാകിസ്ഥാന്‍ നമ്പറുകളിലേക്ക് ഷെയര്‍ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ മൊബൈലില്‍ നിന്ന് ലഭിച്ച പാകിസ്ഥാന്‍ നമ്പറിലേക്ക് നിരന്തരം ബന്ധപ്പെടാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഷാനവാസ് ഖാന്‍ എന്ന ബദ്ദോയില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ സിപിയു, മൊബൈല്‍ എന്നിവയുടെ ഫോറന്‍സിക് പരിശോധന നടത്തി വരികയാണ്. കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചാല്‍ ഇയാള്‍ക്കെതിരെ എന്‍എസ്‌എ നടപടിയെടുക്കുമെന്ന് ഡിസിപി നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

ഇയാളില്‍ നിന്ന് ലഭിച്ച മൊബൈലിലെ ഭൂരിഭാഗം വിവരങ്ങളും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. കൂടാതെ ഇയാളുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്.

താന്‍ ആരെയും മതം മാറ്റിയിട്ടില്ലെന്ന് ബദ്ദോ: കേസില്‍ പങ്കുണ്ടോയെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് താന്‍ ആരെയും മതം മാറ്റിയിട്ടില്ലെന്നായിരുന്നു ഇയാളുടെ മറുപടി. പാകിസ്ഥാൻ മൊബൈൽ നമ്പറുകളെ കുറിച്ച് ചോദിച്ചപ്പോൾ ഗൂഗിളുമായി ബന്ധിപ്പിച്ച ശേഷം ആ നമ്പറുകൾ തന്‍റെ മൊബൈലിൽ വന്നതാകണം എന്നായിരുന്നു മറുപടി. വീഡിയോ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തന്നോട് ആര് വീഡിയോ ആവശ്യപ്പെട്ടാലും ലിങ്ക് ഷെയര്‍ ചെയ്യാറുണ്ടെന്നും ഷാനവാസ് പറഞ്ഞു.

നേരത്തെ അറസ്റ്റിലായി അബ്‌ദുള്‍ റഹ്‌മാന്‍: കേസില്‍ ആവശ്യമെങ്കില്‍ പ്രതിയെ റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ ഇയാള്‍ ഗാസിയാബാദിലെ ദസ്‌ന ജയിലിലാണുള്ളത്. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ അബ്‌ദുല്‍ റഹ്‌മാന്‍ എന്ന മൗലവിയെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു.

അറസ്റ്റ് ഗാസിയാബാദ് സ്വദേശികളുടെ പരാതിക്ക് പിന്നാലെ : ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് റായ്‌ഗഡിലെ അലിബാഗിലെ റിസോര്‍ട്ടില്‍ നിന്ന് ഷാനവാസ് ഖാന്‍ അറസ്റ്റിലായത്. ഗാസിയാബാദിലെ 12ാം ക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. ഓണ്‍ലൈന്‍ ഗെയിമിങ് ആപ്ലിക്കേഷനിലൂടെ തന്‍റെ മകനെ മതം മാറ്റാന്‍ ശ്രമിച്ചുവെന്നും ആപ്ലിക്കേഷനിലൂടെ നിരന്തരം ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കുട്ടിയ്‌ക്ക് ഇസ്‌ലാം മതത്തിലേക്ക് ചായ്‌വുണ്ടായെന്നും പരാതിയില്‍ പറയുന്നു.

ബദ്ദോയെ വിശ്വസിച്ചാണ് താന്‍ മതം മാറാന്‍ തയ്യാറാകുന്നതെന്നും മകന്‍ കുടുംബത്തോട് പറഞ്ഞതായും പരാതിയില്‍ പറയുന്നു. ഓണ്‍ലൈനിലൂടെ എപ്പോഴും മകന്‍ ഗെയിം കളിക്കാറുണ്ടെന്നും അതുവഴി ഷാനവാസ് ഖാന്‍ ബദ്ദോയുമായി സൗഹൃദത്തിലാവുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.നിയമ വിരുദ്ധ മത പരിവര്‍ത്തന നിരോധന നിയമ പ്രകാരമാണ് ഷാനവാസ് ഖാന്‍ എന്ന ബദ്ദോയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.