ഗാന്ധിനഗർ : ഗുജറാത്തിൽ ഘർ വാപസിയുമായി വിഎച്ച്പി. 250 കുടുംബങ്ങളെ മതം മാറ്റി. ആദിവാസി മേഖലയായ സപുതാരയിലെ നവഗാം പ്രദേശത്താണ് മതപരിവർത്തനം നടന്നത്.
വനത്തിനുള്ളിലുള്ള മേഖലയിൽ ധാരാളം കുടുംബങ്ങള്‍ ക്രിസ്തു മതം സ്വീരിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം. വിഎച്ച്പിയുടെ നേതൃത്വത്തിലുള്ള സംഘം ജയ് ശ്രീറാം വിളികളുമായി ഒത്തുകൂടി.
ALSO READ തിരുവനന്തപുരത്ത് രാത്രിയില്‍ മകളെ കാണാനെത്തിയ 19 കാരനെ പിതാവ് കുത്തിക്കൊന്നു
തുടർന്ന് ശിവരുദ്ര ഹനുമാൻ ക്ഷേത്രത്തിൽ വച്ച് 250 കുടുംബങ്ങളെ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു. നേരത്തെ ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റപ്പെട്ടവര്‍ തിരികെ എത്തിയെന്നാണ് പരിവര്‍ത്തനത്തെക്കുറിച്ചുള്ള വിഎച്ച്പിയുടെ അവകാശവാദം.