ന്യൂഡൽഹി : രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് എന്ന് പുനർനാമകരണം ചെയ്‌തതിനെ വിമര്‍ശിച്ചവര്‍ക്കെതിരെ ഗൗതം ഗാംഭീർ.
അവാർഡ് ആരംഭിക്കുമ്പോള്‍ തന്നെ, അന്നത്തെ കായിക താരമായിരുന്ന ധ്യാൻചന്ദിന്‍റെ പേരിടണമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ ഇപ്പോള്‍ അതിന് ധൈര്യം കാണിച്ചെന്നും ഗൗതം ഗംഭീർ പറഞ്ഞു.
READ MORE: ഇനി രാജീവ് ഗാന്ധി ഖേൽ രത്നയല്ല; പേര് മാറ്റി മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌നയായി
വിഷയത്തിൽ രാജ്യത്തെ മുഴുവൻ ജനതയുടെയും പിന്തുണ കേന്ദ്രസര്‍ക്കാരിനുണ്ട്. അവാർഡുകൾക്കും സ്റ്റേഡിയങ്ങൾക്കും പേര് നൽകുന്നത് രണ്ട് തരത്തിലാണ്. വിവിധ രാഷ്‌ട്രീയ നേതാക്കളുടെ പേരില്‍ സ്റ്റേഡിയങ്ങള്‍ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.