ചണ്ഡീഗഡ്: ഗുരുഗ്രാമിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഗുരുഗ്രാമിലെ സെക്‌ടർ 82ൽ സിഗ്‌നേച്ചർ വില്ല വത്തിക്ക സിറ്റിയിലാണ് അപകടം സംഭവിച്ചത്. മഴയെ തുടർന്ന് മരത്തിന് കീഴില്‍ നിന്നവര്‍ക്കാണ് ഇടിമിന്നലേറ്റത്. രാംപ്രസാദ് (38) ആണ് മരിച്ചത്. ഗുരുഗ്രാമിൽ ഗാർഡണർ ആയി ജോലി ചെയ്യുകയായിരുന്നു രാംപ്രസാദ്. ഉത്തർപ്രദേശ് സ്വദേശികളായ ശിവദത്ത്, ലാലി എന്നിവര്‍ക്കും ഗുരുഗ്രാം സ്വദേശിയായ അനിൽ കുമാറിനുമാണ് അപകടത്തിൽ പരിക്കേറ്റത്.
ഹരിയാനയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്കേറ്റു - ഹരിയാനയിൽ ഇടിമിന്നലേറ്റ് മരണം
മഴയെ തുടർന്ന് മരത്തിന് കീഴിൽ കയറി നിന്നവരാണ് അപകടത്തിൽപെട്ടത്
ഹരിയാനയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്കേറ്റു