ETV Bharat / bharat

മാനസിക വെല്ലുവിളി നേരിടുന്ന 23കാരിയെ കൂട്ടബലാത്സംഗത്തിരയാക്കി ; മൂന്ന് പേര്‍ അറസ്റ്റില്‍ - മാനസിക വൈകല്യമുള്ള 23കാരിയെ പീഡിപ്പിച്ചു

23കാരിയെ 30 മണിക്കൂര്‍ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയെന്ന് പൊലീസ്

GANG RAPE ON MENTALLY RETARDED WOMAN IN VIJAYAWADA GOVERNMENT HOSPITAL  GANG RAPE  കൂട്ട ബലാത്സംഗം  പീഡനം  മാനസിക വൈകല്യമുള്ള 23കാരിയെ പീഡിപ്പിച്ചു  കൂട്ടബലാത്സംഗം
മാനസിക വൈകല്യമുള്ള 23കാരിയെ കൂട്ടബലാത്സംഗത്തിരയാക്കി
author img

By

Published : Apr 22, 2022, 1:53 PM IST

ആന്ധ്രപ്രദേശ് : വിജയവാഡ സര്‍ക്കാര്‍ ആശുപത്രിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന 23കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്ന് പേരെ വിജയവാഡ പൊലീസ് അറസ്റ്റ് ചെയ്തു. വാംബെ കോളനിയിലെ ദാരാ ശ്രീകാന്ത്, സീതാറാംപുരത്തെ ചെന്ന ബാബുറാവു, വിഞ്ചിപേട്ടയിലെ ജോറംഗുള പവൻ കല്യാണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം. വിജയവാഡ വാംബെ കോളനിയില്‍ താമസിക്കുന്ന യുവതിയെ വീട്ടില്‍ ആളൊഴിഞ്ഞ സമയത്ത് വിവാഹ വാഗ്ദാനം നല്‍കി വിളിച്ചുകൊണ്ട് വരികയായിരുന്നു അയല്‍ വാസിയായ ശ്രീകാന്ത്. കീടനിയന്ത്രണ വിഭാഗത്തില്‍ കരാര്‍ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന ഇയാള്‍ പെസ്റ്റ് കണ്‍ട്രോള്‍ യൂണിറ്റിന് അനുവദിച്ച മുറിയില്‍ രാത്രി മുഴുവന്‍ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ചു.

തുടര്‍ന്ന് ബുധനാഴ്‌ച രാവിലെ യുവതിയെ മുറിയില്‍ നിന്നിറക്കി വിടുകയുമായിരുന്നു. ആശുപത്രി പരിസരത്ത് ചുറ്റി കറങ്ങുന്നത് കണ്ടതോടെ ആശുപത്രിയിലെ കരാർ തൊഴിലാളിയായ ചെന്ന ബാബുറാവുവും അയാളുടെ സുഹൃത്ത് ജോറംഗുല പവൻ കല്യാണും യുവതിയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട് വീണ്ടും പീഡനത്തിനിരയാക്കി. ഇതിനിടയില്‍ മകളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

also read: ഒരേ ദിനം രണ്ട് കൂട്ടബലാത്സംഗങ്ങള്‍, ക്രൂര പീഡനത്തിനിരകളായത് 13 കാരിയും യുവതിയും

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകാന്ത് പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രാത്രി 11മണിയോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിജയവാഡ ആശുപത്രിയിലെത്തുകയായിരുന്നു.

തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് ചെന്ന ബാബുറാവു, ജോറംഗുല പവൻ കല്യാൺ എന്നിവരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെയും അറസ്റ്റ് ചെയ്‌തു. കാണ്‍മാനില്ലെന്നതിന് കേസെടുത്ത പൊലീസ് പിന്നീട് ബലാത്സംഗക്കുറ്റത്തിനുള്ള വകുപ്പുകള്‍ ചേര്‍ത്ത് എഫ് ഐ ആര്‍ ഇട്ടു. യുവതി ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.