ETV Bharat / bharat

Ganapath Movie Trailer : 'ഒരു ഹീറോ ജനിക്കുന്നു' ; 'ഗണപത്' ട്രെയിലർ പുറത്ത്, ഞെട്ടിച്ച് ടൈഗർ, കൃതി ഒപ്പം അമിതാഭ് ബച്ചൻ - വികാസ് ബാൽ

Amitabh Bachchan, Tiger Shroff, Kriti Sanon Starring Ganapath: വികാസ് ബാൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്‌ടോബർ 20ന് തിയേറ്ററുകളിലേക്കെത്തും.

Ganapath Movie Trailer  Amitabh Bachchan in Ganapath Movie  Tiger Shroff  Tiger Shroff in Ganapath Movie  Kriti Sanon  Kriti Sanon in Ganapath Movie  Ganapath Movie Trailer out  ഗണപത് ട്രെയിലർ പുറത്ത്  ഗണപത് ട്രെയിലർ  ഗണപത്  വികാസ് ബാൽ  ഗണപത് ഒക്‌ടോബർ 20ന് തിയേറ്ററുകളിലേക്ക്
Ganapath Movie Trailer
author img

By ETV Bharat Kerala Team

Published : Oct 10, 2023, 4:10 PM IST

ടൈഗർ ഷ്‌റോഫ്, കൃതി സനോൺ, അമിതാഭ് ബച്ചൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'ഗണപതി'ന്‍റെ ട്രെയിലർ പുറത്ത് (Ganapath starring Amitabh Bachchan, Tiger Shroff and Kriti Sanon). ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ചടുലമായ നൃത്തച്ചുവടുകളും ജിജ്ഞാസയേറ്റുന്ന കഥാമുഹൂർത്തങ്ങളുമെല്ലാം കോർത്തിണക്കിയാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത് (Ganapath Movie Trailer).

കൃതി സനോണിന്‍റെ തകർപ്പൻ ആക്ഷൻ സീക്വൻസുകളും ട്രെയിലറിൽ ഹൈലാറ്റാവുന്നുണ്ട്. അമിതാഭ് ബച്ചന്‍റെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്. തന്‍റെ പതിവ് ശൈലിയിൽ നൃത്തം കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും ടൈഗർ ഷ്‌റോഫും തിളങ്ങുന്നു.

  • " class="align-text-top noRightClick twitterSection" data="">

വികാസ് ബാൽ ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ചിത്രത്തിന്‍റെ രചന നിർവഹിച്ചതും അദ്ദേഹം തന്നെയാണ് (Ganapath Written and Directed by Vikas Bahl). ഒക്‌ടോബർ 20ന് ആഗോള തലത്തിൽ തിയേറ്ററുകളിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് 'ഗണപത്: എ ഹീറോ ഈസ് ബോൺ'. ടൈഗർ ഷ്‌റോഫിനും കൃതി സനോണിനും ഒപ്പം ഇതിഹാസതാരം അമിതാഭ് ബച്ചൻ കൂടി ചേർന്നതോടെ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാണ്.

മികച്ച ദൃശ്യാനുഭവം തന്നെയാകും ചിത്രം സമ്മാനിക്കുക എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. 'ഗണപതി'ന്‍റെ ലോകത്തേക്കുള്ള വാതായനങ്ങൾ തുറക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലർ. വിഎഫ്‌എക്‌സും പ്രേക്ഷകരെ നിരാശരാക്കുന്നില്ല. അന്താരാഷ്‌ട്ര നിലവാരത്തിനൊപ്പം മികച്ച സിനിമാറ്റിക് അനുഭവവും സിനിമ സാധ്യമാക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ഗുഡ് കോയുമായി സഹകരിച്ച് പൂജ എന്‍റർടെയ്‌ൻമെൻസിന്‍റെ ബാനറിൽ (Pooja Entertainment and Good Co. Production) വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്‌ശിഖ ദേശ്‌മുഖ്, വികാസ് ബഹൽ എന്നിവർ ചേർന്നാണ് ഗണപതിന്‍റെ നിർമാണം. വിരാജ് സാവന്ത് സഹ നിർമാതാവാണ്. ഹിന്ദിയ്‌ക്ക് പുറമെ തമിഴ്, തെലുഗു, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

നേരത്തെ പുറത്തുവന്ന 'ഗണപത്' സിനിമയുടെ ടീസറിനും ഗാനത്തിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. 'ഹം ആയേ ഹേ' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇപ്പോഴിതാ ട്രെയിലറും കാണികളുടെ മനം കവരുകയാണ്.

ചിത്രത്തെ കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷകൾ രോമാഞ്ചം ഉണ്ടാക്കുന്നതായി നിർമാതാവ് ജാക്കി ഭഗ്‌നാനി നേരത്തെ പറഞ്ഞിരുന്നു. ട്രെയിലറിനും പ്രേക്ഷകരിൽ നിന്ന് അതേ തലത്തിലുള്ള സ്‌നേഹമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇനിയും ഒരുപാട് കാര്യങ്ങൾ പ്രേക്ഷകർക്കായി കരുതി വച്ചിട്ടുണ്ടെന്നും അതിനായി കാത്തിരിക്കുക എന്നും നിർമാതാവ് ജാക്കി ഭഗ്‌നാനി വ്യക്തമാക്കിയിരുന്നു.

വിശാൽ മിശ്ര, അമിത് ത്രിവേദി, വൈറ്റ് നോയ്‌സ് സ്റ്റുഡിയോസ്, ഡോ. സിയൂസ് എന്നിവരാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. സലീം സുലൈമാൻ പശ്ചാത്തല സംഗീതവും ഒരുക്കുന്നു. സ്വാനന്ദ് കിർകിരെ, പ്രിയ സരയ്യ, അക്ഷയ് ത്രിപാഠി, ഡോ. സിയൂസ്, പ്രൈസ്‌ലസ് & റോച്ച്കില്ല എന്നിവരുടേതാണ് വരികൾ.

ക്യാമറ - സുധാകർ റെഡ്ഡി യക്കന്തി, എഡിറ്റർ - റിതേഷ് സോണി പ്രൊഡക്ഷൻ ഡിസൈൻ - അമിത് റേ, സുബ്രത ചക്രബർത്തി, വസ്‌ത്രാലങ്കാരം - അകി നരുല, സുകൃതി ഗ്രോവർ, അകാംഷേ ചോപ്ര, ആക്ഷൻ - ടിം മാൻ, വിക്രം ദഹിയ, സൗണ്ട് ഡിസൈൻ - അമൃത് പ്രീതം ദത്ത, കൊറിയോഗ്രഫി - വിജയ് ഗാംഗുലി, പിയൂഷ് - ഷാസിയ, പിആർഒ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.