ബെംഗളൂരു: മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്‍റെ പരീക്ഷണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിൽ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള നേവൽ ഡോക്ക്‌യാർഡിൽ തുറമുഖ പരീക്ഷണങ്ങൾ ആരംഭിച്ചതോടെയാണ് പ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേയ്‌ക്ക് കടന്നത്. ജൂലൈ 20ന് ഐഎസ്‌ആര്‍ഒയും ഇന്ത്യൻ നാവിക സേനയും സംയുക്തമായാണ് ഗഗൻയാന്‍റെ സർവീസ് മൊഡ്യൂൾ പ്രൊപ്പല്‍ഷൻ സിസ്‌റ്റം പരീക്ഷിച്ചത്. ദൗത്യം വിജയകരമായിരുന്നുവെന്ന് ഐ എസ് ആര്‍ ഒ യും നേവിയും അവകാശപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് മനുഷ്യരെ വഹിക്കുന്ന ദൗത്യത്തിന്‍റെ ഭാഗമായി യഥാര്‍ഥ ക്ര്യൂ മൊഡ്യൂളിന്‍റെ അതേ പിണ്ഡവും, ഗുരുത്വാകർഷണ കേന്ദ്രവും, ബാഹ്യ അളവുകളും, യന്ത്ര ഭാഗങ്ങളും ഒക്കെ ഉള്‍ക്കൊള്ളുന്ന ഒരു ക്ര്യൂ മൊഡ്യൂൾ ഉപയോഗിച്ച് റിക്കവറി മോക്കപ്പ് (Crew Module Mockup) വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡിൽ നടത്തിയത്. പരീക്ഷണത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു പടിയായിരുന്നു ഇത്. ഗഗൻയാന്‍റെ ഭാഗമായി ബഹിരാകാശ സഞ്ചാരികള്‍ യാത്ര ചെയ്യുന്ന ക്രൂ മൊഡ്യൂള്‍ വിക്ഷേപിച്ച് പര്യവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷം കടലില്‍ തിരികെയിറക്കി വീണ്ടെടുക്കുന്ന പരീക്ഷണം അഞ്ചു ഘട്ടങ്ങളായാണ് നടത്തുന്നത്.
ക്ര്യൂ മൊഡ്യൂൾ റിക്കവറി പ്രവർത്തനത്തിന്‍റെ ആദ്യ പരീക്ഷണം കൊച്ചിയിലെ നാവിക സേനയുടെ ഡബ്ല്യുഎസ്‌ടിഎഫിൽ നടത്തിയിരുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ രക്ഷപ്പെടുന്നതിനും പ്രതിസന്ധി തരണം ചെയ്യുന്നതിനുമുള്ള പരിശീലനങ്ങള്‍ നല്‍കുന്ന സംവിധാനമാണ് ഡബ്ല്യുഎസ്‌ടിഎഫ്. ഇത് റിക്കവറി പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതായും ദേശീയ ബഹിരാകാശ ഏജൻസി പറഞ്ഞു.
also read : ഗഗൻയാൻ ദൗത്യം : ക്ര്യൂ മൊഡ്യൂള്‍ പരീക്ഷണങ്ങളുമായി ഐഎസ്ആർഒയും നാവികസേനയും
ബഹിരാകാശ സഞ്ചാരികളുടെ മൂന്ന് അംഗ സംഘത്തെ, മൂന്ന് ദിവസത്തെ ദൗത്യത്തിനായി പ്രത്യേക പേടകത്തില്‍ 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് അയച്ച് അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും കടലില്‍ ഇറക്കുകയും ചെയ്യുകയാണ് ഗഗൻയാൻ പദ്ധതി വിഭാവനം ചെയ്യുന്നത് . തുടർന്ന് ഈ ക്രൂവിനെ സുരക്ഷിതമായി കരയിൽ എത്തിക്കുന്നതാണ് റികവറി മൊഡ്യൂൾ. ആദ്യം സ്വിമ്മിങ് പൂളിൽ നടത്തിയ പരീക്ഷണമാണ് നിലവിൽ തുറമുഖത്തും സമുദ്രത്തിലുമായി നടത്തുന്നത്.
സർവീസ് മൊഡ്യൂൾ പ്രൊപ്പല്‍ഷൻ സിസ്‌റ്റം : ബുധനാഴ്‌ച തമിഴ്‌നാട്ടിൽ അഞ്ച് ലിക്വിഡ് അപ്പോജി മോട്ടോർ (LAM) എഞ്ചിനുകൾ 440 ന്യൂട്ടണിൽ ജ്വലിപ്പിച്ചും 16 റിയാക്ഷൻ കൺട്രോൾ സിസ്റ്റം (RCS) ത്രസ്റ്ററുകൾ 100 ന്യൂട്ടണിൽ ജ്വലിപ്പിച്ചുമായിരുന്നു പരീക്ഷണം. ഗഗൻയാനിന്‍റെ സർവീസ് മൊഡ്യൂൾ പ്രധാനമായും ഭ്രമണപഥം ലക്ഷ്യമിട്ടുള്ള ഓർബിറ്റ് ഇഞ്ചക്ഷൻ, സർക്കുലറൈസേഷൻ, ഓൺ-ഓർബിറ്റ് കൺട്രോൾ, ഡീ-ബൂസ്റ്റ് മാനുവറിങ്, എസ്‌എം അടിസ്ഥാനമാക്കിയുള്ള അബോർട്ട് തുടങ്ങിയ ദൗത്യങ്ങള്‍ നിറവേറ്റുന്നതിന് പര്യാപ്തമാണ്. 440 ന്യൂട്ടൺ ത്രസ്റ്റ് എൽഎഎം എഞ്ചിനുകൾ ദൗത്യത്തിന്‍റെ ആദ്യ ഘട്ടത്തിൽ പ്രധാന പ്രൊപ്പൽസീവ് ഫോഴ്‌സ് അഥവാ തള്ളല്‍ ശക്തി നൽകുന്നു.
also read : Gaganyaan | 'ചന്ദ്രയാൻ 3 വിക്ഷേപണ വിജയം ഗഗൻയാൻ ദൗത്യത്തിന് ഊര്‍ജം'; റോക്കറ്റ് എൽവിഎം 3 തന്നെയെന്ന് ഐഎസ്‌ആർഒ
ഐഎസ്‌ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്‍റർ (Liquid Propulsion Systems Centre) ആണ് ഗഗൻയാൻ എസ്എംപിഎസ് രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്‌തിരിക്കുന്നത്. ദൗത്യം കൂടുതൽ കാര്യക്ഷമമാക്കാൻ അഞ്ച് അധിക ടെസ്റ്റുകൾ കൂടി ഐഎസ്‌ആർഒ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്.