കൊല്‍ക്കത്ത: മമത ബാനര്‍ജിക്ക് നേരെ ആക്രമണമെന്ന 'ഇമോഷണല്‍ കാര്‍ഡ്' വിലപ്പോകില്ലെന്നും അതിന്‍റെ പേരില്‍ ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കുണ്ടായത് വളരെ ചെറിയൊരു അപകടമാണ് അത് രാഷ്ട്രീയവല്‍കരിക്കേണ്ട കാര്യമില്ല. ജനങ്ങളുടെ കോടതിയിലേക്കാണ് രാഷ്ട്രീയ കക്ഷികള്‍ പോകുന്നത്. പൊതുജന തീരുമാനം എന്താണെങ്കിലും അത് അംഗീകരിക്കുമെന്നും ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിതിന്‍ ഗഡ്‌കരി പറഞ്ഞു.
ഇത്തവണ 200 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അന്തരീക്ഷം ഇല്ലാതാക്കുന്നതും വിവാദങ്ങളുണ്ടാക്കുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്കുണ്ടായ അപകടം നിര്‍ഭാഗ്യകരമാണ് എന്നാല്‍ അത് രാഷ്ട്രീയവല്‍കരിക്കരുതെന്ന് അപേക്ഷിക്കുന്നു. ഇത്തവണ ബിജെപി വിജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പ്രധാന റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കി. ബംഗാളില്‍ 294 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.