റാഞ്ചി: ചിലരെ വേറിട്ടു നിർത്തുന്നത് അവരുടെ പ്രവൃത്തികൾ കൊണ്ടാണ്. അവരെ പ്രത്യേകതയുള്ളവരാക്കി മാറ്റുന്നത് അവരുടെ ചിന്തകളാണ്. ധന്‍ബാദിലെ വിദ്യാർഥികളായ സാമ്രാട്ടും രജനീഷും ഇത്തരത്തിൽ ചിന്തിക്കുന്നവരാണ്. എന്നാൽ ഇത് രണ്ട് പേരുടെ കഥയല്ല. മറിച്ച് അവർ നിർമിച്ച ഷൂസിന്‍റെയും കണ്ണടയുടെയും കഥയാണ്. ഇവർ ചേര്‍ന്ന് നിർമിക്കുന്ന ഷൂസുകളും കണ്ണടകളും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണ്.
ഇനി ഇതിന് പിന്നിലെ കഥ അറിയാം. സാമ്രാട്ടും രജനീഷും സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ ഒരു വൃദ്ധൻ റോഡില്‍ വീണു. തനിക്ക് കണ്ണു കാണില്ലെന്നും അതുകൊണ്ടാണ് വീണതെന്നും വൃദ്ധൻ കുട്ടികളോട് പറഞ്ഞു. ഈ സംഭവമാണ് ഇവരുടെ ജീവിതത്തിൽ വഴിത്തരിവായത്. പിന്നീട് ഇതിന് ഉപായമെങ്ങനെ കണ്ടുപിടിക്കാമെന്നായി ഇവരുടെ ചിന്ത. ഇതോടെ ഇവര്‍ കണ്ണടകളും ഷൂസും നിർമിക്കാൻ തീരുമാനിച്ചു. ഇത് സാധാരണ ഷൂസും കണ്ണടയുമല്ല. ഇത് ധരിക്കുന്നവർക്ക്, മുന്നിലുള്ള അപകടം തിരിച്ചറിയാൻ സാധിക്കും. അപകടമുണ്ടെങ്കിൽ മൂന്നു മീറ്റല്‍ മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കുന്ന സെന്‍സറുകള്‍ ഇവയിൽ ഘടിപ്പിച്ചിട്ടുണ്ട്. ഈ കണ്ണടയുടെ സഹായത്തോടെ അന്ധര്‍ക്ക് ഭയമില്ലാതെ സഞ്ചരിക്കാൻ സാധിക്കും.
സെൻസർ അപായം തിരിച്ചറിയുന്നതോടെ ഘടിപ്പിച്ചിരിക്കുന്ന ബസര്‍ ശബ്‌ദിക്കാൻ തുടങ്ങും. ഈ ഷൂസിനെക്കുറിച്ചും കണ്ണടയെക്കുറിച്ചും അറിയാൻ തുടങ്ങിയതോടെ എല്ലാവരും വളരെ സന്തുഷ്‌ടരാണ്. കണ്ണടയും ഷൂസും തങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്രദമാണെന്ന് ഉപയോഗിച്ചവർ പറയുന്നു. ആവശ്യമാണ് പുതിയ കണ്ടെത്തലുകളുടെ പ്രചോദനം എന്ന് പറയാറുണ്ട്. രജനീഷിന്‍റെയും സാമ്രാട്ടിന്‍റെയും കണ്ടെത്തലുകൾ വളരെ ഫലപ്രദമാണ്. നമ്മളും ഇത്തരം സാഹചര്യങ്ങള്‍ കാണാറുണ്ടെങ്കിലും അത് അവഗണിക്കാറാണ് പതിവ്. എന്നാൽ ഈ കുട്ടികളെ വ്യത്യസ്‌തരാക്കുന്നത് ഇവർ വെറും കാഴ്‌ചക്കാരായി മാറാത്തതാണ്.