ETV Bharat / bharat

G20 Summit| ജി 20 ഉച്ചകോടിക്ക് തുടക്കം; ലോക നേതാക്കൻമാരെ സ്വീകരിച്ച് പ്രധാനമന്ത്രി മോദിയും കേന്ദ്രമന്ത്രിമാരും - ഡല്‍ഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം

G20 Summit India പതിനെട്ടാമത് ജി 20 ഉച്ചകോടിക്കാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം ഒരു ഭൂമി എന്ന വിഷയത്തില്‍ ചർച്ച നടക്കും. ഉച്ചയ്ക്ക് ശേഷം ഒരു കുടുംബം എന്ന വിഷയത്തിലും നാളെ (ഞായറാഴ്‌ച) ഭാവിയെ കുറിച്ചുള്ള വിഷയങ്ങളിലും ചർച്ചകൾ നടക്കും.

Etv Bharat German Chancellor Olaf Scholz  Olaf Scholz arrives in Delhi for G20 Summit  German Chancellor  ജി 20 ഉച്ചകോടി  ഒലാഫ് ഷോൾസ്
German Chancellor Olaf Scholz arrives in Delhi for G20 Summit
author img

By ETV Bharat Kerala Team

Published : Sep 9, 2023, 10:06 AM IST

Updated : Sep 9, 2023, 10:44 AM IST

ന്യൂഡൽഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കം. ഉച്ചകോടി നടക്കുന്നത് ഡല്‍ഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് ലോക നേതാക്കൻമാരും ഭാരത് മണ്ഡപത്തിലെത്തി.

പതിനെട്ടാമത് ജി 20 ഉച്ചകോടിക്കാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം ഒരു ഭൂമി എന്ന വിഷയത്തില്‍ ചർച്ച നടക്കും. ഉച്ചയ്ക്ക് ശേഷം ഒരു കുടുംബം എന്ന വിഷയത്തിലും നാളെ (ഞായറാഴ്‌ച) ഭാവിയെ കുറിച്ചുള്ള വിഷയങ്ങളിലും ചർച്ചകൾ നടക്കും. ആഫ്രിക്കൻ യൂണിയനെ ജി 20യില്‍ ഉൾപ്പെടുത്തുന്ന കാര്യം, റഷ്യ-യുക്രൈൻ യുദ്ധം എന്നിവ ഉച്ചകോടിയില്‍ പ്രധാന ചർച്ചകളാണ്.

  • A warm welcome to all Heads of Delegations of the G20 nations, Guest countries, and International Organisations participating in the 18th G20 Summit in New Delhi.

    India's G20 Presidency theme, ‘Vasudhaiva Kutumbakam - One Earth, One Family, One Future’, is a global roadmap for…

    — President of India (@rashtrapatibhvn) September 9, 2023 " class="align-text-top noRightClick twitterSection" data=" ">

ജി 20 രാജ്യങ്ങൾ ക്ഷണിക്കപ്പെട്ട എട്ട് രാജ്യങ്ങൾ, 14 അന്താരാഷ്ട്ര സംഘടന തലവൻമാർ എന്നിവർ ഉച്ചകോടിയില്‍ വിവിധ ചർച്ചകളില്‍ പങ്കെടുക്കും. ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്നതാണ് ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയുടെ പ്രധാന പ്രമേയം. ഇന്ത്യയില്‍ 60 ഇടങ്ങളിലായി നടന്ന 220 ഓളം യോഗങ്ങളുടെ സമാപനം കൂടിയാണ് ഉച്ചകോടി. ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥ വ്യതിയാനം, കൊവിഡ് ആഘാതം, ഭക്ഷ്യവിതരണ ശൃംഖല തുടങ്ങിയ വിഷയങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്യും.

ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ന്യൂഡൽഹിയില്‍: (German Chancellor Olaf Scholz arrives in Delhi for G20 Summit) ഇന്ന് രാവിലെ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനെ കേന്ദ്രമന്ത്രി ഭാനു പ്രതാപ് സിംഗ് വർമയുടെ (Bhanu Pratap Singh Verma) നേതൃത്വത്തിൽ സ്വീകരിച്ചു. ഒലാഫ് ഷോൾസിനെ സ്വാഗതം ചെയ്യാൻ പരമ്പരാഗത നൃത്തവും വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു.

  • India is delighted to host the 18th G20 Summit on 09-10 September 2023 at New Delhi’s iconic Bharat Mandapam. This is the first ever G20 Summit being hosted by India. I look forward to productive discussions with world leaders over the next two days.

    It is my firm belief that…

    — Narendra Modi (@narendramodi) September 8, 2023 " class="align-text-top noRightClick twitterSection" data=" ">
  • #WATCH | G 20 in India | Prince Mohammed bin Salman bin Abdulaziz Al Saud, the Crown Prince and Prime Minister of the Kingdom of Saudi Arabia arrives in Delhi for the G-20 Summit. pic.twitter.com/Qf80SgkIP0

    — ANI (@ANI) September 9, 2023 " class="align-text-top noRightClick twitterSection" data=" ">

ഈ വർഷം മേയിൽ ഹിരോഷിമയിൽ നടന്ന ജി 7 (Hiroshima G7 Summit) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുകയും പ്രാദേശിക വികസനങ്ങളെയും ആഗോള വെല്ലുവിളികളെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. ഈ കൂടിക്കാഴ്ചയിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര, നിക്ഷേപ കരാറുകൾക്ക് ജർമ്മനിയുടെ നൽകുന്ന പിന്തുണയെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തിരുന്നു.

ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാന ലോക നേതാക്കളെല്ലാം ഇതിനോടകം ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ലോക നേതാക്കൾക്ക് കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യ ഒരുക്കുന്നത്.

Last Updated : Sep 9, 2023, 10:44 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.