ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് വർധിപ്പിച്ചത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പുനരാരംഭിച്ച ഇന്ധനവില വര്‍ധനവില്‍, കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 10.02 രൂപയും ഡീസലിന് 9.68 രൂപയും വര്‍ധിച്ചു.
സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോഡിലെത്തി. പുതുക്കിയ നിരക്ക് പ്രകാരം, കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 114.20 രൂപയും ഡീസല്‍ ലിറ്ററിന് 101.11 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 116.33 രൂപയും ഡീസലിന് 103 രൂപയുമാണ് നിലവിലെ നിരക്ക്.
കോഴിക്കോട് പെട്രോളിന് 114.50 രൂപയായി ഉയർന്നപ്പോള്‍ ഡീസലിന് 101.42 രൂപയായി. രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 103.41 രൂപയായി ഉയര്‍ന്നപ്പോള്‍ മുംബൈയില്‍ പെട്രോള്‍ വില കുതിച്ചുയര്‍ന്നു. വാണിജ്യ നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 118.41 രൂപയും ഡീസല്‍ ലിറ്ററിന് 102.64 രൂപയുമാണ്.
ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 108.96 രൂപയായപ്പോള്‍ കൊല്‍ക്കത്തയില്‍ 113.03 രൂപയാണ്. ഡല്‍ഹിയില്‍ ഡീസല്‍ ലിറ്ററിന് 84.67 രൂപയും മറ്റ് പ്രധാന നഗരങ്ങളായ കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 97.82 രൂപയും 99.04 രൂപയുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിര്‍ത്തിവച്ച വില വര്‍ധനവ് മാര്‍ച്ച് 22 മുതലാണ് പുനഃരാരംഭിച്ചത്.
Also read: വിമാനയാത്ര ചെലവും 'പറക്കും': വിമാന ഇന്ധനവില സര്‍വകാല റെക്കോഡില്‍