ETV Bharat / bharat

മുകേഷ്‌ അംബാനിക്കും കുടുംബത്തിനും വധഭീഷണി, സുരക്ഷ വര്‍ധിപ്പിച്ചു

റിലയന്‍സ് ഫൗണ്ടേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലേക്ക് അംബാനി കുടുംബത്തെ അപായപ്പെടുത്തുമെന്ന് അവകാശപ്പെട്ട് അജ്ഞാതന്‍റെ ഫോണ്‍കോള്‍

mukesh ambani  ambani family receive death threats  ambani family death threats  മുകേഷ്‌ അംബാനി  അംബാനിക്കും കുടുംബത്തിനും വധഭീഷണി  അംബാനി കുടുംബത്തിന് സുരക്ഷ  വധഭീഷണി  അംബാനി വധഭീഷണി  ambani family receive death threats in anonymous telephone calls  അംബാനി
മുകേഷ്‌ അംബാനിക്കും കുടുംബത്തിനും വധഭീഷണി ; സുരക്ഷ വര്‍ധിപ്പിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്
author img

By

Published : Aug 15, 2022, 1:59 PM IST

മുംബൈ: വ്യവസായ പ്രമുഖനും ശതകോടീശ്വരന്മാരിലൊരാളുമായ മുകേഷ്‌ അംബാനിക്കും കുടുംബത്തിനുമെതിരെ വീണ്ടും വധഭീഷണി. മുകേഷ്‌ അംബാനിയേയും കുടുംബത്തേയും അപായപ്പെടുത്തുമെന്നാണ് റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്ക് വിളിച്ച അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ അംബാനി കുടുംബത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു.

ഇന്ന് രാവിലെ റിലയന്‍സ് ഫൗണ്ടേഷന്‍റെ കീഴിലുള്ള ഹരികിശന്‍ദാസ് ആശുപത്രിയിലേക്കാണ് വധഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള ഫോണ്‍കോളുകള്‍ ലഭിച്ചത്. എട്ടോളം തവണ അജ്ഞാതന്‍ ആശുപത്രിയുടെ ഫോണില്‍ വിളിച്ചുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ റിലയന്‍സ് ഫൗണ്ടേഷന്‍ പൊലിസില്‍ പരാതി നല്‍കി.

തുടർന്ന് ഡിബി മാര്‍ഗ് പൊലിസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. അംബാനി കുടുംബത്തിന്‍റെ മുംബൈയിലെ വസതിയായ ആന്‍റിലയുടെ പരിസരത്തും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

രണ്ടാഴ്‌ച മുന്‍പ് അംബാനി കുടുംബത്തിന് സുരക്ഷ നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന് തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ആന്‍റിലക്ക് മുന്‍പില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ഒരു സ്‌കോര്‍പ്പിയോ കാറില്‍ നിന്ന സ്‌ഫോടക വസ്‌തുവായ ജെലാറ്റിന്‍ സ്റ്റിക്കുകളും ഒരു ഭീഷണിക്കത്തും കണ്ടെത്തിയിരുന്നു. എൻഐഎ ഏറ്റെടുത്ത കേസില്‍ ഇതുവരെ കുറ്റവാളികളെ പിടികൂടാനായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.