ETV Bharat / bharat

പഞ്ചാബിൽ നാളെ മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര - സ്ത്രീകൾ

പഞ്ചാബ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, പഞ്ചാബ് റോഡ് വെയ്സ് ബസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന സിറ്റി ബസ് സർവീസുകൾ എന്നിവയുൾപ്പെടെ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും

Free bus travel  womens  Punjab  പഞ്ചാബ്  സൗജന്യ ബസ് യാത്ര  സ്ത്രീകൾ  ക്യാപ്റ്റൻ അമരീന്ദർ സിംഗ്
പഞ്ചാബിൽ നാളെ മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര
author img

By

Published : Mar 31, 2021, 7:18 PM IST

ചണ്ഡിഗഡ്: സംസ്ഥാനത്ത് സർക്കാർ സർവീസ് നടത്തുന്ന എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന പദ്ധതി പഞ്ചാബ് മന്ത്രിസഭ പാസാക്കി. മാർച്ച് 5ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് വിധാൻസഭയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള 1.31 കോടി സ്ത്രീകൾക്ക് ഈ പദ്ധതി ഗുണം ചെയ്യും.

പഞ്ചാബ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, പഞ്ചാബ് റോഡ് വെയ്സ് ബസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന സിറ്റി ബസ് സർവീസുകൾ എന്നിവയുൾപ്പെടെ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള എ സി ബസുകൾ, വോൾവോ ബസുകൾ, എച്ച് വി ‌എസി ബസുകൾ എന്നിവയ്ക്ക് ഈ പദ്ധതി ബാധകമല്ല.

ഈ സൗകര്യം ലഭിക്കുന്നതിന് ആധാർ കാർഡ്, വോട്ടർ കാർഡ് അല്ലെങ്കിൽ പഞ്ചാബിൽ താമസിക്കുന്നതിന്‍റെ രേഖകൾ എന്നിവ ആവശ്യമാണ്. ചണ്ഡിഗഡിൽ താമസിക്കുന്ന സംസ്ഥാന സർക്കാരിലെ ജോലിക്കാരായ സ്ത്രീകൾക്കും സംസ്ഥാന സർക്കാർ ജീവനക്കാരുടെ കുടുംബാംഗങ്ങളിലെ സ്ത്രീകൾക്കും പ്രായ, വരുമാന മാനദണ്ഡങ്ങൾ എന്നിവ കണക്കിലെടുക്കാതെ ഈ ആനുകൂല്യം ലഭിക്കും

ഈ പദ്ധതി പ്രകാരം ദൈനംദിന ഗതാഗത ചെലവ് കാരണം സ്കൂളുകളിൽ വരാൻ കഴിയാത്ത സ്ത്രീകളുടെ കൊഴിഞ്ഞുപോക്ക് കുറക്കാനാകുമെന്ന് മാത്രമല്ല, ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അവരുടെ ജോലിസ്ഥലത്തേക്ക് സൗജന്യമായി സഞ്ചരിക്കാനും സാധിക്കും. ഇത് സുരക്ഷിതവും വിലകുറഞ്ഞതും വിശ്വസനീയവുമായ യാത്ര ഉറപ്പാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

2019ൽ ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാൾ സർക്കാർ ഡിടിസി ബസുകളിലും ക്ലസ്റ്റർ ബസുകളിലും സ്ത്രീകൾക്കായി സമാനമായ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.