ETV Bharat / bharat

സബ് ട്രഷറി ഓഫിസുകളിൽ തട്ടിപ്പ്: കേരളത്തിൽ തുടങ്ങിയ അന്വേഷണത്തിന് ആന്ധ്രയിൽ കൂടുതൽ കണ്ടെത്തൽ

തമ്പല്ലപ്പള്ളി സബ് ട്രഷറി ഓഫിസിൽ 2020-21 സാമ്പത്തിക വർഷത്തിൽ പിരിച്ചെടുത്ത ആദായനികുതി 2.10 കോടി രൂപ മാത്രമാണ്. എന്നാൽ റിട്ടേണുകൾ സമർപ്പിച്ച ശേഷം 25.83 കോടി പിൻവലിച്ചതായാണ് രേഖകൾ.

author img

By

Published : Oct 19, 2022, 3:21 PM IST

സബ് ട്രഷറി ഓഫീസുകളിൽ തട്ടിപ്പ്  തമ്പല്ലപ്പള്ളി സബ് ട്രഷറി  fraud in sub treasury offices andra pradesh  sub treasury offices scam  national news  malayalam news  Tambellapalle sub treasury office  Accounts Office Identification Number  അക്കൗണ്ട്‌സ്‌ ഓഫീസ് ഐഡന്‍റിഫിക്കേഷൻ നമ്പർ  എഐഎൻ ക്രമക്കേട്  ടിഡിഎസിൽ തട്ടിപ്പ്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  വൻതുക ക്ലെയിം ചെയ്‌ത് തട്ടിപ്പ്
സബ് ട്രഷറി ഓഫിസുകളിൽ തട്ടിപ്പ്: കേരളത്തിൽ തുടങ്ങിയ അന്വേഷണത്തിന് ആന്ധ്രയിൽ കൂടുതൽ കണ്ടെത്തൽ

അമരാവതി: ആന്ധ്രാപ്രദേശിലെ സബ് ട്രഷറി ഓഫിസുകളിൽ വീണ്ടും തട്ടിപ്പ്. ടിഡിഎസിൽ നിന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് ചിലർ വൻതുക ക്ലെയിം ചെയ്‌ത് നേടിയതായി ട്രഷറി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സാധാരണയായി, ആദായനികുതിദായകർ അവർ നൽകേണ്ടതിനേക്കാൾ കൂടുതൽ അടയ്‌ക്കുമ്പോൾ, അധിക തുക തിരിച്ചുപിടിക്കാൻ അവർക്ക് അവസരം ഉണ്ട്.

ഇത്തരത്തിൽ കോഴിക്കോട് നടന്ന ഒരു അഴിമതിയുടെ അടിസ്ഥാനത്തിൽ രാജ്യവ്യാപകമായി ഡാറ്റ പരിശോധിക്കുമ്പോഴാണ് ആന്ധ്രാപ്രദേശിലെ തട്ടിപ്പ് വെളിപ്പെട്ടത്. ചിറ്റൂർ ജില്ലയിലെ തമ്പല്ലപ്പള്ളി സബ് ട്രഷറി ഓഫിസിൽ 2020-21 സാമ്പത്തിക വർഷത്തിൽ പിരിച്ചെടുത്ത ആദായനികുതി 2.10 കോടി രൂപ മാത്രമാണ്. എന്നാൽ റിട്ടേണുകൾ സമർപ്പിച്ച ശേഷം 25.83 കോടി പിൻവലിച്ചതായാണ് രേഖകൾ.

23.73 കോടിയുടെ അഴിമതി നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. തമ്പല്ലപ്പള്ളി, മദനപ്പള്ളി, പുങ്ങനൂർ, പീലേരു, വാൽമീകിപുരം, കാക്കിനട, രാജമഹേന്ദ്രവാരം, കോതപ്പേട്ട്, പാലക്കൊല്ല് സബ്ട്രഷറി ഓഫിസുകളിലും സമാനമായ ക്രമക്കേടുകൾ നടന്നതായി സംശയിക്കുന്നു.

തട്ടിപ്പ് പുറത്ത് വന്ന വഴി: കേരളത്തിൽ കോഴിക്കോടായിരുന്നു തട്ടിപ്പിന് തുടക്കം. അക്കൗണ്ട്‌സ് ഓഫിസ് ഐഡന്‍റിഫിക്കേഷൻ നമ്പർ (എഐഎൻ) ദുരുപയോഗം ചെയ്‌ത്‌ വ്യാജ റീഫണ്ട് ക്ലെയിമുകൾ ഫയൽ ചെയ്യുകയും വലിയ തുകകൾ പിൻവലിക്കുകയും ചെയ്‌തതായി കണ്ടെത്തി. ഇതോടെ കോഴിക്കോട് ആദായ നികുതി ജോയിന്‍റ് കമ്മിഷണർ രാജ്യത്തുടനീളമുള്ള നിരവധി എഐഎൻകൾ പരിശോധിക്കാൻ ഉത്തരവിട്ടു.

സംശയാസ്‌പദമായ എഐഎൻകൾ പരിശോധിച്ച ശേഷം 2021 ഡിസംബർ 21 ന് ഒരു റിപ്പോർട്ട് തയ്യാറാക്കി. തമ്പല്ലപ്പള്ളി സബ് ട്രഷറിയിലെ ഐടി ഇടപാടുകളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി. ഈ റിപ്പോർട്ടുകളെ തുടന്നുള്ള അന്വേഷണത്തിലാണ് ആന്ധ്രാപ്രദേശിലെ സബ് ട്രഷറി ഓഫിസുകളിലെ തട്ടിപ്പ് പുറത്ത് വന്നത്.

അക്കൗണ്ട്‌സ്‌ ഓഫിസ് ഐഡന്‍റിഫിക്കേഷൻ നമ്പറിലെ ക്രമക്കേടുകൾ: പേ ആൻഡ് അക്കൗണ്ട്സ്, ജില്ലാ ട്രഷറി, സബ് ട്രഷറി വകുപ്പുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും എഐഎൻ ഉണ്ട്. ഈ നമ്പർ ഉപയോഗിച്ച് ടിഡിഎസിൽ നിന്ന് പിൻവലിച്ച തുക 24 G സ്റ്റേറ്റ്‌മെന്‍റ് ഫോമിൽ പൂരിപ്പിച്ച് ഐടി വകുപ്പിന് സമർപ്പിക്കുന്നു. ഇതേ നമ്പർ തന്നെയാണ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും ഉപയോഗിക്കുന്നത്.

എന്നാൽ ഫോമുകൾ പൂരിപ്പിക്കുന്നതിനായി ട്രഷറി ഉദ്യോഗസ്ഥർ സ്വകാര്യ ഓഡിറ്റർമാരെ ചുമതലപ്പെടുത്തുകയും അവർക്ക് എഐഎൻ നൽകുകയും ചെയ്‌തിരുന്നു. അതുകൊണ്ട് സ്വകാര്യ ഓഡിറ്റർമാരാണ് ക്രമക്കേടിന് പിന്നിലെന്നാണ് ട്രഷറി വകുപ്പ് ഉദ്യോഗസ്ഥരുടെ ആരോപണം. അതേസമയം പീലേരു, മദനപ്പള്ളി, തമ്പല്ലപ്പള്ളി, വാൽമീകിപുരം എസ്‌ടിഒ ഓഫിസുകളിൽ നിന്ന് ആദായനികുതി ഓഫിസിലേയ്‌ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളതായും കണ്ടെത്തി.

ഐടി വകുപ്പ് സത്യാവസ്ഥ അറിയാൻ ശ്രമിച്ചെങ്കിലും ഇത് തങ്ങളുടെ അറിവോടെ അല്ലെന്ന് സബ് ട്രഷറി ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാജ ഒപ്പിട്ടാണ് ക്രമക്കേടുകൾ നടന്നതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

പണം പോയ വഴി: തമ്പല്ലപ്പള്ളിയിലെ സീനിയർ അക്കൗണ്ടന്‍റ് സ്വകാര്യ ഓഡിറ്ററുമായി ഒത്തുകളിച്ച് ക്രമക്കേട് നടത്തിയതായി അറിയുന്നു. തിരുപ്പതിയിലെ ഐടി ഉദ്യോഗസ്ഥരുമായും ജീവനക്കാരൻ ഒത്തുകളിച്ചതായാണ് റിപ്പോർട്ട്. അനധികൃതമായി പണം വകമാറ്റിയതിന്‍റെ ഏജന്‍റ് താനാണെന്ന് ഇയാൾ സമ്മതിക്കുകയും അഞ്ച് കോടി രൂപ തിരികെ നൽകാമെന്ന ഉറപ്പ് എഴുതി നൽകിയതായും പറയുന്നു.

ഈ മാസം 21 വരെ അവധിയിൽ പോയ ജീവനക്കാരൻ ഇപ്പോൾ എവിടെയാണെന്ന് യാതൊരു വിവരവും ഇല്ല. ചില എസ്‌ടിഒമാരുടെയും ഒരു ജില്ലാ ഡെപ്യൂട്ടി ഡയറക്‌ടറുടെയും അക്കൗണ്ടിലേക്ക് ചെറുകിട തൊഴിലാളി വൻ തുക ട്രാൻസ്‌ഫർ ചെയ്‌തതായാണ് റിപ്പോർട്ട്. അതിന് ശേഷം ഇവരിൽ നിന്ന് തുക തിരികെ വാങ്ങിയതായും പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.