ETV Bharat / bharat

വീണ്ടും പറന്നുയർന്ന് റഫാൽ വിവാദം; കോൺഗ്രസ്- ബിജെപി പോര് മുറുകുന്നു - മീഡിയപാർട്ട്

ഇന്ത്യയുമായുള്ള റഫാൽ യുദ്ധവിമാന ഇടപാടിൽ ഫ്രാൻസ് അന്വേഷണത്തിന് ഉത്തരവിട്ടതിനെത്തുടർന്നാണ് കോൺഗ്രസ്- ബിജെപിയും പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

France begins judicial probe into Rafale deal  Probe into Rafale deal  war of words between Congress and BJP  Rafale deal probe  Rafale deal probe sparks war of words between Congress and BJP  Update in Rafale deal probe  Rafale fighter jet deal  rafale deal  rafale scam  Mediapart  വീണ്ടും വിവാദത്തിൽ കുരുങ്ങി റഫേൽ; കോൺഗ്രസ്- ബിജെപി പോര് മുറുകുന്നു  റഫേൽ ഇടപാട്  മീഡിയപാർട്ട്  മുൻ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയിസ് ഹോളണ്ട്
വീണ്ടും വിവാദത്തിൽ കുരുങ്ങി റഫേൽ; കോൺഗ്രസ്- ബിജെപി പോര് മുറുകുന്നു
author img

By

Published : Jul 4, 2021, 1:03 PM IST

ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ ബിജെപിയും കോൺഗ്രസ് വീണ്ടും നേർക്കുനേർ. ഇന്ത്യയുമായുള്ള റഫാൽ യുദ്ധവിമാന ഇടപാടിൽ ഫ്രാൻസ് ഞായറാഴ്ച അന്വേഷണം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വീണ്ടും തർക്കം രൂക്ഷമായത്. 59,000 കോടി രൂപയുടെ റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതി, പക്ഷപാതം എന്നിവയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് നേതൃത്വം നൽകാൻ പ്രത്യേക ജഡ്ജിയെ നിയമിച്ചതായി ഫ്രഞ്ച് അന്വേഷണ വെബ്‌സൈറ്റായ മീഡിയപാർട്ട് പറയുന്നു.

2016ലാണ് ഇന്ത്യയും ഫ്രാൻസും കരാറിൽ ഒപ്പുവെയ്ക്കുന്നത്. യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ അഴിമതി ആരോപിച്ച കോൺഗ്രസ് സംയുക്ത പാർലമെന്‍ററി സമിതിയുടെ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇടപാടിനെക്കുറിച്ച് ശരിയായ അന്വേഷണം മാത്രമാണ് സത്യം കണ്ടെത്താനുള്ള ഏക വഴിയെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഇടപാടിനെക്കുറിച്ച് വ്യക്തത നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Also read: കൊവിഡ് മൂന്നാം തരംഗം; ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകം

ഫ്രഞ്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതിനെത്തുടർന്ന് കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധിയുടെയും നിലപാട് ശരിയെന്ന് തെളിഞ്ഞതായി കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. എന്നാൽ ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള രാഹുൽ ഗാന്ധിയുടെ നീക്കമാണിതെന്ന് ബിജെപി ആരോപിച്ചു.

ഇടപാടിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മീഡിയപാർട്ട് ഏപ്രിലിൽ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫ്രാൻസ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്. റഫേൽ കരാറിൽ ഒപ്പുവെച്ച മുൻ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയിസ് ഹോളണ്ട് തുടങ്ങി വിവിധ പ്രമുഖരെ ചോദ്യം ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.