ചെന്നൈ : തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള നാല് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ. 17.10.2021ന് ചെന്നൈ എഗ്‌മോറില്‍ നിന്ന് കൊല്ലത്തേക്ക് വരുന്ന നമ്പർ- 06101 സ്പെഷ്യൽ ട്രെയിൻ ചെങ്കോട്ടയ്ക്കും കൊല്ലത്തിനുമിടയിൽ റദ്ദാക്കി. 17.10.2021 ന് പുറപ്പെടുന്ന നമ്പർ 06792 പാലക്കാട്-തിരുനൽവേലി ട്രെയിൻ പുനലൂരിനും തിരുനൽവേലിക്കുമിടയിൽ റദ്ദ് ചെയ്തു.
17.10.2021 ന് പുറപ്പെടുന്ന നമ്പർ 06791 തിരുനൽവേലി-പാലക്കാട് ട്രെയിൻ തിരുനെൽവേലിക്കും പാലക്കാടിനുമിടയിൽ ഭാഗികമായി റദ്ദാക്കി. 18.10.2021 ന് പുറപ്പെടുന്ന നമ്പർ 06102 കൊല്ലം-ചെന്നൈ എഗ്‌മോര്‍ ട്രെയിൻ ചെങ്കോട്ടക്കും കൊല്ലത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കിയതായും ദക്ഷിണ റെയിൽവേ അറിയിച്ചു.
Also Read: കൊക്കയാർ ഉരുൾപൊട്ടൽ: തിരച്ചിൽ പുരോഗമിക്കുന്നു; കാണാതായവരിൽ ഒരു കുടുംബത്തിലെ 6 പേരും
കേരളത്തിൽ അനുഭവപ്പെടുന്ന കനത്ത മഴയെയും ഉരുൾപ്പൊട്ടലിനെയും തുടർന്നാണ് നടപടി. കനത്ത മഴയിലും ഉരുൾപ്പൊട്ടലിലും 23 പേരാണ് കേരളത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്.
കര, വ്യോമ, നാവികസേന ഉദ്യോഗസ്ഥർ സംസ്ഥാനത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും കനത്ത മഴ അനുഭവപ്പെടുന്നു. തിർപ്പറപ്പ് വെള്ളച്ചാട്ടത്തില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.