ജയ്പൂർ: രാജസ്ഥാനിലെ പാലി ജില്ലയിൽ മാർബിളുമായി പോയ ട്രക്ക് കാറിലേക്ക് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ജില്ലയിലെ ബൽറായ് ഗ്രാമത്തിന് സമീപം എൻഎച്ച് -62 ൽ നടന്ന അപകടത്തിൽ അശ്വനി ശർമ, ഭാര്യ രശ്മി, ബന്ധു മനോജ് ശർമ, ഡ്രൈവർ ബുദ്ധ റാം എന്നിവരാണ് മരിച്ചത്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറിയതായും, ട്രക്ക് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും എൻഡ്ല പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിഹാരി ലാൽ ശർമ പറഞ്ഞു.