ETV Bharat / bharat

ഉഡുപ്പിയിൽ അജ്ഞാതന്‍ ഒരു കുടുംബത്തിലെ 4 പേരെ കുത്തിക്കൊലപ്പെടുത്തി ; കൊല്ലപ്പെട്ടത് അമ്മയും 3 മക്കളും

Four of family stabbed to death in Udupi : മുഖംമൂടി ധരിച്ച് വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ നാല് പേരെ കൊലപ്പെടുത്തി

Four of family stabbed to death in Udupi  stabbed to death  Four of family killed udupi  murder  udupi murder  കൊലപാതകം  കുത്തേറ്റ് മരിച്ചു  ഉടുപ്പിയിൽ ഒരു കുടുംബത്തിലെ 4 പേർ കൊല്ലപ്പെട്ടു  കുത്തി കൊലപ്പെടുത്തി  അമ്മയും മക്കളും കൊല്ലപ്പെട്ടു
Four of family stabbed to death in Udupi
author img

By ETV Bharat Kerala Team

Published : Nov 12, 2023, 4:37 PM IST

മംഗളൂരു : കർണാടകയിൽ ഒരു കുടുംബത്തിലെ നാല് പേർ കുത്തേറ്റ് മരിച്ചു (Four of family stabbed to death). ഉഡുപ്പി ജില്ലയിലെ കെമ്മണ്ണുവിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മുഖംമൂടി ധരിച്ച ഒരാൾ അതിക്രമിച്ച് വീട്ടിൽ കയറി യുവതിയേയും അവരുടെ മൂന്ന് മക്കളേയും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഹസീന(46) എന്ന സ്‌ത്രീയും അവരുടെ 23, 21, 12 വയസുകളിലുള്ള മക്കളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഹസീനയുടെ ഭർതൃ മാതാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട ഹസീനയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.

കൊലപാതകത്തിന്‍റെ കാരണമോ കൊലയാളി ആരാണെന്നോ ഉള്ള കാര്യങ്ങൾ വ്യക്തമല്ലെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ഇന്നലെ (11.11.2023) പഞ്ചാബിലെ അമൃത്‌സറിൽ പട്ടാപ്പകല്‍ വീടിലേക്ക് അതിക്രമിച്ചു കയറിയ അക്രമി യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. അമൃത്‌സറിലെ സത്യാലയിലാണ് കൊലപാതകം നടന്നത്. അമര്‍ജിത് സത്യാലയുടെ ഭാര്യ പരംജിത് കൗര്‍ ആണ് കൊലപ്പെട്ടത്.

വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്‌ച (11.11.2023) പകല്‍ അമർജിതിന്‍റെ വീട്ടിലേയ്‌ക്ക് ഒരാൾ അതിക്രമിച്ച് കയറി യാതൊരു പ്രകോപനവും കൂടാതെ കയ്യില്‍ കരുതിയിരുന്ന പിസ്‌റ്റള്‍ കൊണ്ട് പരംജിത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യുവതിക്ക് വെടിയേറ്റതോടെ ഇയാള്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് യുവതിയെ സമീപത്തുള്ള ബാബ ബക്കാല സിവില്‍ ഹോസ്‌പിറ്റലില്‍ എത്തിച്ചെങ്കിലും വൈകാതെ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ അമൃത്‌സര്‍ റൂറൽ പൊലീസ് സംഘം വീട്ടിനകത്ത് നിന്നും അക്രമി ഉപയോഗിച്ച പിസ്‌റ്റൾ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ആക്രമി ആരാണെന്നോ കൊലപാതകത്തിന് പിന്നിലെ പ്രേരണയോ വ്യക്തമല്ല.

Read More : പട്ടാപ്പകല്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമി വെടിയുതിര്‍ത്തു ; യുവതിക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.