ETV Bharat / bharat

Four militants killed| വടക്കൻ കശ്‌മീരിൽ നുഴഞ്ഞുകയറ്റ ശ്രമം; 4 അജ്ഞാത തീവ്രവാദികളെ വധിച്ച് സുരക്ഷ സേന - ശ്രീനഗർ വടക്കൻ കശ്‌മീർ

വടക്കൻ കശ്‌മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷ സേന. നാല് അജ്ഞാത തീവ്രവാദികളെ വധിച്ചു.

Four militants killed  militants killed  Militants killed  Militants killed in Kala Jungle of Machhal sector  militants killed  militants killed kashmir  തീവ്രവാദികളെ വധിച്ച് സുരക്ഷ സേന  തീവ്രവാദികളെ വധിച്ചു  സുരക്ഷ സേന  അഞ്ജാത തീവ്രവാദികളെ വധിച്ച് സുരക്ഷ സേന  വടക്കൻ കശ്‌മീരിൽ നുഴഞ്ഞുകയറ്റ ശ്രമം  വടക്കൻ കശ്‌മീർ  വടക്കൻ കശ്‌മീരിൽ തീവ്രവാദികളെ വധിച്ചു  ശ്രീനഗർ  ശ്രീനഗർ വടക്കൻ കശ്‌മീർ  കശ്‌മീർ സോൺ പൊലീസ്
Four militants killed
author img

By

Published : Jun 23, 2023, 11:46 AM IST

ശ്രീനഗർ : വടക്കൻ കശ്‌മീരിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ നാല് അജ്‌ഞാത തീവ്രവാദികളെ (Four militants ) വെടിവച്ച് കൊലപ്പെടുത്തി സുരക്ഷ സേന. വടക്കൻ കശ്‌മീരിലെ അതിർത്തി ജില്ലയായ കുപ്‌വാരയിലെ (Kupwara) മച്ചാൽ (Machhal) പ്രദേശത്താണ് സംഭവം. നാല് തീവ്രവാദികളെ വധിച്ചുവെന്ന് കശ്‌മീർ സോൺ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

  • In a joint operation, Army and Police have killed four #terrorists in Kala Jungle of Machhal sector in #Kupwara who were trying to infiltrate to our side from POJK.@JmuKmrPolice

    — Kashmir Zone Police (@KashmirPolice) June 23, 2023 " class="align-text-top noRightClick twitterSection" data=" ">

ഒരു സംയുക്ത ഓപ്പറേഷനിൽ, കുപ്‌വാരയിലെ മച്ചാൽ സെക്‌ടറിലെ കാലാ ജംഗിളിൽ (Kala Jungle) പാക്- അധീന ജമ്മു കശ്‌മീരിൽ നിന്ന് ഞങ്ങളുടെ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് തീവ്രവാദികളെ സൈന്യവും പൊലീസും വധിച്ചുവെന്ന് പൊലീസ് വക്താവ് അറിയിച്ചു. വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ നിയന്ത്രണ രേഖയിൽ (എൽഒസി) സൈന്യവുമായുള്ള സംയുക്ത ഓപ്പറേഷനിൽ രണ്ട് അജ്ഞാത തീവ്രവാദികളെ വെടിവച്ചു കൊന്നതായി ജമ്മു കശ്‌മീർ പൊലീസ് അറിയിച്ച് ഒരാഴ്‌ചയ്ക്കിടെയാണ് വീണ്ടും വെടിവയ്പ്പ്.

കുപ്‌വാരയിലെ ഹന്ദ്വാര പട്ടണത്തിൽ നിന്ന് സ്‌ഫോടക വസ്‌തു കണ്ടെടുത്തതായി അതിർത്തി സുരക്ഷ സേന (ബിഎസ്‌എഫ്) അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു നുഴഞ്ഞുകയറ്റക്കാരെ വധിച്ച ഓപ്പറേഷൻ നടന്നത്. ഹന്ദ്വാര-നൗഗാവ് സംസ്ഥാന പാതയോരത്തെ കലുങ്കിന് സമീപമുള്ള ഭട്‌പുര ഗ്രാമത്തിൽ നിന്നാണ് മോട്ടോർ ഷെല്ലെന്ന് പറയപ്പെടുന്ന സ്‌ഫോടകവസ്‌തു കണ്ടെത്തിയത്.

നേരത്തെ, മെയ് മൂന്നിന് വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ മച്ചാൽ സെക്‌ടറിലെ പിഞ്ചാദ് പ്രദേശത്ത് തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

നുഴഞ്ഞുകയറ്റശ്രമങ്ങൾ പരാജയപ്പെടുത്തി സുരക്ഷ സേന : അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെന്ന് സംശയിക്കുന്നയാളെ സുരക്ഷാസേന വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ജമ്മു കശ്‌മീരിലെ സാംബ ജില്ലയിൽ ജൂൺ ഒന്നിന് പുലർച്ചെ 2.50നായിരുന്നു സംഭവം. സാംബ സെക്‌ടറിലെ മാംഗു ചാക് ബോർഡർ ഔട്ട്പോസ്റ്റിന് സമീപത്ത് വച്ചാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

ബാരാമുള്ളയിലും നുഴഞ്ഞുകയറ്റം : ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ മാർച്ച് 15ന് നുഴഞ്ഞുകയറ്റ ശ്രമം നടന്നിരുന്നു. തുടർന്ന് നിയന്ത്രണ രേഖ മറികടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരിയെന്ന് സംശയിക്കുന്ന സ്ത്രീയെ സുരക്ഷാസേന വെടിവച്ച് കൊലപ്പെടുത്തി. പാക് അധീന കശ്‌മീരിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരിയാണ് ഈ സ്‌ത്രീ എന്നുള്ള സംശയത്തെ തുടർന്നാണ് സുരക്ഷ സേനയുടെ നടപടി.

കമൽകോട്ട് മേഖലയിൽ നിയന്ത്രണരേഖ കടന്ന സ്‌ത്രീ അതിർത്തി വേലിക്ക് സമീപത്തേക്ക് വരികയായിരുന്നു. തുടർന്ന് സൈന്യം ഇവർക്ക് നേരെ വെടിയുതിർത്തു.

ഏപ്രിൽ മാസത്തിന്‍റെ തുടക്കത്തിലും നുഴഞ്ഞുകയറ്റശ്രമം ഉണ്ടായിരുന്നു. നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ച പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ സൈന്യം പിടികൂടുകയും ചെയ്‌തു. ഏപ്രിൽ ഒന്‍പതിന് പുലർച്ചെ 2.15നായിരുന്നു സംഭവം.

പൂഞ്ചിലെ ഷാപൂർ സെക്‌ടറിലെ നിയന്ത്രണ രേഖയിലാണ് സംഭവം. നുഴഞ്ഞുകയറ്റക്കാരിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റ് രണ്ട് പെരെ സൈന്യം പിടികൂടുകയും ചെയ്‌തു. ഇവരിൽ നിന്ന് ലഹരിമരുന്നും പാകിസ്ഥാനി കറൻസിയും ചില രേഖകളും ഭക്ഷണ പദാർഥങ്ങളും സൈന്യം കണ്ടെത്തി. 14 പാക്കറ്റുകളിൽ സൂക്ഷിച്ച ലഹരിമരുന്നാണ് ഇവരുടെ പക്കൽ നിന്നും സുരക്ഷ സേന പിടികൂടിയത്.

Also read : പാക് നുഴഞ്ഞുകയറ്റക്കാരനെന്ന് സംശയിക്കുന്നയാളെ വധിച്ച് സുരക്ഷാസേന; സംഭവം കശ്‌മീര്‍ അന്താരാഷ്ട്ര അതിർത്തിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.