ഹൈദരാബാദ്: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒഡീഷ സ്വദേശികളായ നാല് പേരെ 20 വർഷത്തെ കഠിന തടവിന് വിധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 376 ഡി (സംഘം) പ്രകാരമാണ് 20-25 വയസിനിടയിലുള്ള നാലുപേരെയും കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് രണ്ടായിരം രൂപ പിഴ ചുമത്തി. മഹേശ്വരത്ത് ഇഷ്ടിക ചൂളയിലെ തൊഴിലാളികളാണ് ശിക്ഷിക്കപ്പെട്ട നാല് പേരും.
2019 ഓഗസ്റ്റ് 16നാണ് കേസിനാസ്പദമായ സംഭവം. തോട്ടത്തിൽ പണിയെടുക്കുന്ന സമയത്താണ് യുവതിയെ നാല് പേർ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.