ബെംഗളൂരു: കർണാടകയിൽ ധാർവാഡ് മേഖലയുടെ പ്രാന്തപ്രദേശത്ത് ജീപ്പ് കാറുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. രണ്ട് പേർ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. മരിച്ചവരിൽ മൂന്ന് പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. ബുധനാഴ്‌ച പുലർച്ചെയാണ് അപകടമുണ്ടായത്.
റൈച്ചൂരിലെ മാൻവി താലൂക്കിൽ നിന്നും വരികയായിരുന്ന കുടുംബം ഹൽഗ ഗ്രാമത്തിലേക്ക് പോകവെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.