ETV Bharat / bharat

നാല് അന്തർ സംസ്ഥാന മനുഷ്യക്കടത്തുകാർ അറസ്‌റ്റിൽ - andhrapradesh

ആന്ധ്രാപ്രദേശ്, ഹൈദരാബാദ് സ്വദേശികളാണ് അറസ്‌റ്റിലായത്.

Four inter-state traffickers held  woman rescued  നാല് അന്തർ സംസ്ഥാന മനുഷ്യക്കടത്തുക്കാർ അറസ്‌റ്റിൽ  inter-state traffickers  അന്തർ സംസ്ഥാന മനുഷ്യക്കടത്തുക്കാർ  ഹൈദരാബാദ്  ആന്ധ്രാപ്രദേശ്  മനുഷ്യക്കടത്ത്  hyderabad  andhrapradesh  arrest
നാല് അന്തർ സംസ്ഥാന മനുഷ്യക്കടത്തുക്കാർ അറസ്‌റ്റിൽ
author img

By

Published : Feb 9, 2021, 5:31 PM IST

ഹൈദരാബാദ്:അന്തർ സംസ്ഥാന മനുഷ്യക്കടത്ത് സംഘത്തിൽപ്പെട്ട നാല് പേർ അറസ്‌റ്റിൽ. ടൂർസ് ആൻഡ് ട്രാവൽസ് ഓഫീസിൽ നടത്തിയ റെയ്‌ഡിലാണ് രണ്ട് ട്രാവൽ ഏജന്‍റുമാർ ഉൾപ്പെടെ നാലു പേർ അറസ്‌റ്റിലായത്.ആന്ധ്രാപ്രദേശ്, ഹൈദരാബാദ് സ്വദേശികളാണ് അറസ്‌റ്റിലായത്.വർക്കിംഗ് വിസയ്‌ക്ക് പകരം സന്ദർശന വിസ നൽകി ഒരു യുവതിയെ ഒമാനിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു ഇവരെന്ന് രചക്കൊണ്ട പൊലീസ് കമ്മീഷണർ മഹേഷ് എം.ഭഗവത് അറിയിച്ചു.

ഇവർ യുവതിക്ക് മസ്‌കറ്റിലേക്ക് വിസ എടുത്ത് നൽകുകയും ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്ത് നൽകുകയുമായിരുന്നു. എന്നാൽ ഇവരുടെ പ്രവൃത്തികളിൽ സംശയം തോന്നിയ യുവതി എയർപോർട്ടിൽ നിന്ന് രക്ഷപ്പെട്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ദുബായ്, ഖത്തർ എന്നീ സ്ഥലങ്ങളിലേക്ക് അഞ്ച് യുവതികളെ കയറ്റി അയച്ചതായി അറസ്‌റ്റിലായ നാല് പ്രതികൾ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.