ലക്നൗ: വിഷം കലര്‍ന്ന ടോഫീ കഴിച്ച് നാല് കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ലാത്തൂര്‍ തോലയിലാണ് സംഭവം. മരണപ്പെട്ട നാലു കുട്ടികളില്‍ മൂന്ന് പേരും ഒരു വീട്ടിലുള്ളവരാണ്.
വീടിന് പുറത്തേക്ക് കളഞ്ഞ ടോഫീകള്‍ കുട്ടികള്‍ എടുത്ത് കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ആരോഗ്യ നില വഷളാകുകയുമാണ് ചെയ്‌തതെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. രണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മരിച്ചത്.
മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ആംബുലൻസ് എത്താൻ വൈകിയതാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Also read: സെക്കന്തരാബാദിലെ തടി ഡിപ്പോയില്‍ വന്‍ തീപിടിത്തം; 11 മരണം