ETV Bharat / bharat

ഇനി ട്രാക്കുകളിൽ തീ പടരും; ഇന്ത്യയിലെ ആദ്യത്തെ ഫോർമുല- ഇ പ്രിക്‌സിനൊരുങ്ങി ഹൈദരാബാദ് - ഫോർമുല

ഹൈദരാബാദിലെ ഹുസൈൻ സാഗറിന്‍റെ തീരത്ത് 2.8 കിലോമീറ്റർ സ്‌ട്രീറ്റ് സർക്യൂട്ടിൽ ശനിയാഴ്‌ചയാണ് (11.02.2023) മത്സരങ്ങൾ നടക്കുക. 11 പ്രമുഖ ഓട്ടോ മൊബൈൽ കമ്പനികളുടെ കാറുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

Formula E Race in Hyderabad  Formula E Race  Formula E Race in India  ഫോർമുല ഇ റേസ്  ഫോർമുല വണ്‍  ഫോർമുല ഇ റേസ് ഹൈദരാബാദിൽ  ഫോർമുല ഇ റേസിന് വേദിയായി ഹൈദരാബാദ്  ഫോർമുല ഇ  ഫോർമുല
ഫോർമുല- ഇ പ്രിക്‌സിനൊരുങ്ങി ഹൈദരാബാദ്
author img

By

Published : Feb 10, 2023, 8:14 PM IST

ഹൈദരാബാദ്: ഇന്ത്യയിലെ കാറോട്ട പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ സുദിനം വന്നെത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ജനപ്രിയമായ സിംഗിൾ സീറ്റർ ഇലക്‌ട്രിക് റേസായ ഫോർമുല- ഇ യ്‌ക്ക് നാളെ (11.02.23) ഹൈദരാബാദിൽ കൊടിയേറും. 11 പ്രമുഖ ഓട്ടോമൊബൈൽ കമ്പനികളുടെ ഇലക്ട്രിക് കാറുകൾ പങ്കെടുക്കുന്ന മത്സരത്തിനായി ഹൈദരാബാദിലെ ഹുസൈൻ സാഗറിന്‍റെ തീരത്ത് 2.8 കിലോമീറ്റർ സ്‌ട്രീറ്റ് സർക്യൂട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.

ലുംബിനി പാർക്കിൽ നിന്ന് ആരംഭിച്ച് സെക്രട്ടേറിയറ്റിന്‍റെ ഭാഗത്തു നിന്നും മിന്‍റ് കോമ്പൗണ്ട്, പ്രസാദ് ഐമാക്‌സ് വഴി എൻടിആർ ഗാർഡനിലാണ് മത്സരം അവസാനിക്കുക. 11 ടീമുകൾക്കുമായി 22 റേസർമാരാണ് മത്സരിക്കുന്നത്. സുരക്ഷ നടപടികളുടെ ഭാഗമായി സർക്യൂട്ടിന്‍റെ ഇരുവശങ്ങളിലും വലിയ ബാരിക്കേഡുകളും കാണികൾക്കായി ഗാലറികളും ഒരുക്കിയിട്ടുണ്ട്. മത്സരം നടക്കുന്ന ഭാഗത്തെ പ്രദേശങ്ങൾ പൊലീസ് പൂർണമായും അടച്ചിട്ടുണ്ട്.

പ്രധാന മത്സരത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് 4.30ന് ആദ്യ പരിശീലന മത്സരം നടത്തിയിരുന്നു. ശനിയാഴ്‌ച രാവിലെ 8.40ന് രണ്ടാം പ്രീ- പ്രാക്‌ടീസ് മത്സരവും, 10.40ന് യോഗ്യത മത്സരങ്ങളും നടക്കും. ഉച്ചകഴിഞ്ഞാണ് പ്രധാന മത്സരങ്ങൾ നടക്കുക. ഏകദേശം 21,000 പേർക്ക് മത്സരം വീക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവർമാർ ഇതിനകം ട്രാക്ക് പരിശോധിച്ചു കഴിഞ്ഞിട്ടുണ്ട്.

ടേണ്‍-3 വില്ലനാകുമോ: അതേസമയം ഉദ്ഘാടന പരിശീലന സെഷനു മുന്നോടിയായി ജീൻ എറിക് വെർഗ്നെ, ജേക്ക് ഡെന്നിസ്, ആന്ദ്രേ ലോട്ടറർ എന്നിവരുൾപ്പെടെയുള്ള ഡ്രൈവർമാർ 2.83 കിലോമീറ്റർ ദൈർഘ്യമുള്ള സ്ട്രീറ്റ് സർക്യൂട്ടിന്‍റെ ടേൺ 3-ൽ സുരക്ഷ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. മൂന്നാം വളവിൽ മതിയായ റണ്‍ ഓഫ്‌ ഏരിയ ഇല്ലെന്നും ആ വളവിലൂടെ ഉയർന്ന വേഗതയിൽ വരുമ്പോൾ ബ്രേക്ക് നഷ്‌ടപ്പെടുകയാണെങ്കിൽ അത് വലിയ അപകടങ്ങൾക്ക് വഴിവയ്‌ക്കും എന്നുമാണ് താരങ്ങൾ പറഞ്ഞത്.

മത്സരം കാണാനെത്തുന്നവർക്കായി 17 സ്ഥലങ്ങളിൽ പാർക്കിങും ഒരുക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സെക്കന്തരാബാദ്- ടാങ്ക്ബണ്ട് റോഡ് അടച്ചിടും. ഗതാഗത നിയന്ത്രണത്തിനായി 600 ഉദ്യോഗസ്ഥരെ അധികമായി നിയോഗിക്കും. കൂടാതെ മത്സരം കാണാനെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികൾക്ക് ഹുസൈൻ സാഗറിൽ ഏഴ്‌ കോടി രൂപ ചെലവിൽ മ്യൂസിക്കൽ ഫൗണ്ടനും ലേസർ ഷോയും ഒരുക്കിയിട്ടുണ്ട്.

നോ ഷാംപെയ്‌ൻ: അതേസമയം ശനിയാഴ്‌ച നടക്കുന്ന ഫോർമുല ഇ റേസിന്‍റെ വിജയികൾക്ക് വിജയാഘോഷത്തിന്‍റെ ഭാഗമായി മോട്ടോർസ്‌പോർട്ടിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമായ 'ഷാംപെയ്‌ൻ' ലഭിക്കില്ല. ഹൈദരാബാദ് റേസ് പ്രൊമോട്ടർമാരായ ഗ്രീൻകോ, തെലങ്കാന സർക്കാർ, ഫോർമുല ഇ, സീരീസ് ഷാംപെയ്ൻ സ്പോൺസർ മൊയ്‌റ്റ് ആൻഡ് ചാൻഡൺ എന്നിവർ ചേർന്നാണ് പോഡിയത്തിൽ ഷാംപെയ്‌ൻ ഉപയോഗിക്കേണ്ടതില്ല എന്ന തീരുമാനമെടുത്തത്.

1950 കളിലാണ് പോഡിയത്തിൽ ഷാംപെയ്‌ൻ ഉപയോഗിക്കുന്ന പതിവ് തുടർന്നുവന്നത്. പിന്നീട് അത് ഫോർമുല 1 ന്‍റെ പ്രധാന ചടങ്ങുകളിലൊന്നായി തന്നെ മാറുകയായിരുന്നു. അഞ്ച് തവണ ഫോർമുല 1 ചാമ്പ്യനായ ജുവാൻ മാനുവൽ ഫാംജിയോയ്ക്ക് 1950 ലെ ഫ്രഞ്ച് ഗ്രാൻഡ് പ്രിക്‌സിലാണ് ആദ്യമായി ഷാംപെയ്‌ൻ നൽകിയത്. 1996ൽ ജോ സിഫർട്ടാണ് ആദ്യമായി ഷാംപെയ്‌ൻ പോഡിയത്തിൽ വച്ച് സ്‌പ്രേ ചെയ്യുന്നത്.

എന്നാൽ സൗദി അറേബ്യ, അബുദാബി, ബഹ്‌റൈൻ എന്നിവയുൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ സാധാരണയായി ഷാംപെയ്ൻ മാറ്റി ആൾക്കഹോൾ അടങ്ങാത്ത പാനീയമാണ് നൽകുന്നത്. പോഡിയത്തിൽ ഷാംപെയ്‌ൻ ഇല്ല എന്ന കാരണത്താൽ 2021ൽ സൗദി അറേബ്യയിൽ നടന്ന മത്സരത്തിന്‍റെ വിജയാഘോഷത്തിൽ നിലവിൽ ഫോർമുല 1 ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ പങ്കെടുത്തിരുന്നില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.