ബെംഗളുരു: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ജെഡിഎസ് മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ. മമത ബാനർജിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വിജയവും പരാജയവും തെരഞ്ഞെടുപ്പിന്‍റെ ഭാഗമാണ്. അക്രമം ജനാധിപത്യത്തിന്‍റെ ആത്മാവിനെ ദുർബലപ്പെടുത്തുന്നതാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഈ നിലയിലേക്ക് മാറേണ്ടതില്ലെന്നും രാഷ്‌ട്രീയ പ്രവർത്തകർ ജനഹിതം അംഗീകരിക്കണം - ദേവഗൗഡ പറഞ്ഞു.