ETV Bharat / bharat

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ദിൻഡ ബിജെപിയിൽ - ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ദിൻഡ

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ദിൻഡയുടെ രാഷ്‌ട്രീയ പ്രവേശനം

Ashok Dinda joins BJP  Ashok Dinda BJP  Indian cricketer Ashok Dinda  Former Indian cricketer Dinda  അശോക് ദിൻഡ ബിജെപിയിൽ  അശോക് ദിൻഡ ബിജെപി  ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ദിൻഡ  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിൻഡ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ദിൻഡ ബിജെപിയിൽ
author img

By

Published : Feb 25, 2021, 4:14 AM IST

കൊൽക്കത്ത: ബിജെപിയിൽ ചേർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ദിൻഡ. കൊൽക്കത്തയിൽ നടന്ന പൊതുയോഗത്തിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ബിജെപി വൈസ് പ്രസിഡന്‍റ് അർജുൻ സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് ദിൻഡ ഔദ്യോഗികമായി പാർട്ടി അംഗത്തം സ്വീകരിച്ചത്. അടുത്തിടെയാണ് ദിൻഡ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ദിൻഡയുടെ രാഷ്‌ട്രീയ പ്രവേശനം. ഇന്ത്യൻ പേസ് ബോളർ ആയിരുന്ന ദിൻഡ 13 ഏകദിനങ്ങളിൽ നിന്ന് 12ഉം ഒമ്പത് ട്വിന്‍റി-ട്വന്‍റികളിൽ നിന്നായി 17ഉം വിക്കറ്റുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി കൊൽക്കത്തയിൽ വച്ച് തന്നെ മുഖ്യമന്ത്രി മമത ബാനർജിയുടെ സാനിധ്യത്തിൽ തൃണമൂൽ കോൺഗ്രസിലും ചേർന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.