ബെംഗളുരു: ലൈംഗിക പീഡനക്കേസിൽ തമിഴ്‌നാട് മുൻ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എം മണികണ്ഠന്‍ അറസ്റ്റിൽ. ബെംഗളൂരുവിൽ വെച്ചാണ് മണികണ്ഠൻ തമിഴ്‌നാട് പൊലീസിന്‍റെ പിടിയിലായത്. മലേഷ്യന്‍ വനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഏറെക്കാലമായി ഇയാൾ ഒളിവിലായിരുന്നു.
മദ്രാസ് ഹൈക്കോടതി ഇയാളുടെ മുന്‍കൂർ ജാമ്യാപേക്ഷ നിഷേധിച്ചിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെങ്കിലും മുന്‍കൂർ ജാമ്യത്തിന് യോഗ്യതയില്ലെന്ന് അപേക്ഷ നിരസിച്ച ജസ്റ്റിസ് അബ്ദുൽ ഖുദ്ദോസ് ചൂണ്ടിക്കാട്ടി.
Also read: ആനന്ദ്വാന് 4,000 ഡോസ് കൊവാക്‌സിൻ സംഭാവന ചെയ്‌ത് ഭാരത് ബയോടെക് ചെയർമാൻ കൃഷ്‌ണ എല്ല
നിലവിലെ കേസിൽ മുൻ മന്ത്രി ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തതായാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. പരാതിക്കാരിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യൽ ആവശ്യമാണ്. ജാമ്യം അനുവദിക്കുകയാണെങ്കിൽ അദ്ദേഹത്തിന്‍റെ സ്വാധീനം ഉപയോഗിച്ച് അന്വേഷണത്തിന്‍റെ പരിധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും കോടതി പറഞ്ഞു.