ETV Bharat / bharat

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി 26ന് നേപ്പാൾ സന്ദർശിക്കും - Foreign Secy Shringla visit Nepal

ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാർ ഉഭയകക്ഷി യോഗം ചേരും. വിദേശകാര്യ സെക്രട്ടറി പൗഡ്യാലുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്‌ചയും നടത്തും. സന്ദർശനത്തിൽ പരസ്‌പര സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി  നേപ്പാൾ സന്ദർശനം  ഹർഷ വർധൻ ശ്രിംഗ്ല  ദ്വിദിന സന്ദർശനം  വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്  Foreign Secy Shringla visit Nepal  Foreign Secy Shringla
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി 26ന് നേപ്പാൾ സന്ദർശിക്കും
author img

By

Published : Nov 24, 2020, 10:29 AM IST

ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശൃംഗ്‌ള 26ന് നേപ്പാൾ സന്ദർശിക്കും. ദ്വിദിന സന്ദർശനത്തിനാണ് അദ്ദേഹം കാഠ്‌മണ്ഡുവിലെത്തുന്നത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാർ ഉഭയകക്ഷി യോഗം ചേരും. വിദേശകാര്യ സെക്രട്ടറി പൗഡ്യാലുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്‌ചയും നടത്തും. സന്ദർശനത്തിൽ പരസ്‌പര സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ പഠിക്കുന്ന നേപ്പാളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വർധിപ്പിക്കുന്നതും ചർച്ച ചെയ്യും.

ഈ മാസം ആദ്യം ഇന്ത്യൻ കരസേനാ മേധാവി എം.എം നരവനെ നേപ്പാൾ സന്ദർശനം നടത്തിയിരുന്നു. നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി ഉൾപ്പെടെയുള്ള ഉന്നത നേതൃത്വവുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് അന്ന് ചർച്ച ചെയ്‌തത്. ഇന്ത്യയുമായി കുറച്ചുകാലമായി അകന്നുനിന്നിരുന്ന നേപ്പാൾ അടുത്തിടെ കൂടുതൽ സഹകരണത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കൊവിഡ് പ്രതിരോധത്തിലുൾപ്പെടെ ഇന്ത്യ നേപ്പാളിനെ സഹായിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ നാല് തവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്.

അതിർത്തി പ്രശ്‌നങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ ഉഭയകക്ഷി ബന്ധം ദൃഢമാക്കുകയെന്ന ലക്ഷ്യമാണ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനത്തിലെ പ്രധാന ലക്ഷ്യം. അടുത്തിടെ ഇന്ത്യയുടെ താൽപര്യ പ്രകാരം നിരവധി നിലപാടുകളിൽ നേപ്പാൾ പുനപരിശോധന നടത്തിയിരുന്നു. ഇന്ത്യ ശക്തമായി പ്രതിഷേധമുയർത്തിയ വിവാദ പാഠപുസ്‌കവും പിൻവലിച്ചിരുന്നു. ഒൻപത്, പന്ത്രണ്ടാം ക്ലാസുകളിലെ വിദ്യാർഥികൾക്കായി 110 പേജുള്ള ‘നേപ്പാളിലെ ഭൂപ്രദേശത്തെക്കുറിച്ചുള്ള സ്വയം പഠന സാമഗ്രികൾ’ എന്ന പുസ്‌തകമാണ് പിൻ വലിച്ചത്. ഇന്ത്യയുമായി തർക്കമുള്ള പ്രദേശം വീണ്ടെടുക്കാനുള്ള പ്രചാരണത്തെക്കുറിച്ചുള്ള ഒരു അധ്യായവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഉഭയകക്ഷി ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരമായിരിക്കും ഈ സന്ദർശനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.