ഭോപ്പാൽ: മധ്യപ്രദേശിൽ ക്ഷേത്രത്തിൽ വന്ന ഭക്തർക്ക് വേണ്ടി ജെസിബിയും കോൺക്രീറ്റ് മിക്‌സറും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്‌തു. ഭിന്ദ് ജില്ലയിലെ ദണ്ഡ്‌രൗ ധാം ക്ഷേത്രത്തിൽ വ്യാഴാഴ്‌ചയാണ് വ്യത്യസ്‌തമായ സംഭവം നടന്നത്. നാനൂറോളം ക്വിന്‍റൽ മാവും ശർക്കരയും മറ്റു പല പച്ചക്കറികളും യന്ത്രങ്ങളിൽ പാകം ചെയ്‌തെടുത്തു.
ക്ഷേത്രത്തിൽ നടക്കുന്ന ഹനുമാൻ കഥയ്‌ക്ക് എത്തിയ ആയിരക്കണക്കിന് ഭക്തർക്കാണ് ഭക്ഷണം തയ്യാറാക്കിയത്.